Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കാര്‍ക്കെല്ലാം പരിക്ക്; ഇന്ത്യയെ കുരുക്കാന്‍ പുതിയ പദ്ധതിയുമായി ദക്ഷിണാഫ്രിക്ക

ലണ്ടന്‍: ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയമായി തോറ്റതിന്‌ശേഷം മൂന്നാം മത്സരത്തില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ദക്ഷിണാഫ്രിക്ക പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. കളിക്കാര്‍ക്ക് പരിക്കേറ്റതാണ് ദക്ഷിണാഫ്രിക്കയുടെ പദ്ധതികള്‍ താളം തെറ്റിച്ചത്. ഡെയ്ല്‍ സ്റ്റെയ്‌നും ഹാഷിം ആംലയും ലുങ്കി എന്‍ഗിഡിയും പരിക്കിന്റെ പിടിയിലാണ്. ആംല തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എന്‍ഡിഗിഡി ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

കളിക്കാരുടെ പരിക്ക് പ്ലാന്‍ എ യുടെ താളം തെറ്റിച്ചെന്ന് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസ് പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ പരിക്കില്‍നിന്നും പൂര്‍ണമായി മുക്തമാകാത്ത കളിക്കാരെ കളിപ്പിക്കുന്നത് തിരിച്ചടിയായേക്കുമോ എന്ന ആശങ്കയും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. അതേസമയം, സ്റ്റെയ്‌നിനെ പോലെ ഒരു താരം തിരിച്ചെത്തുന്നത് തങ്ങള്‍ക്ക് നേട്ടമാകുമെന്ന വിലയിരുത്തലാണ് ടീമിനുള്ളത്.

fafduplessis

ഇംഗ്ലണ്ടിനെതിരെയും ബംഗ്ലാദേശിനെതിരെയും തങ്ങളുടെ പദ്ധതി തെറ്റിയതില്‍ വലിയ നിരാശയുണ്ടെന്ന് ഡുപ്ലസിസ് പറഞ്ഞു. ആക്രമണാത്മക ബൗളിങ് ആണ് തങ്ങള്‍ ഉദ്ദേശിച്ചത്. എന്നാല്‍, രണ്ടു മത്സരങ്ങളിലും അത് നടപ്പായില്ല. ഇന്ത്യയ്‌ക്കെതിരെ സ്പിന്നര്‍മാരെ കൂടുതല്‍ ഉപയോഗിക്കുന്നത് പ്രായോഗികമാകില്ലെന്നാണ് വിലയിരുത്തല്‍. എല്ലാ താരങ്ങളും ഒത്തൊരുമിച്ച് മുഴുവന്‍ കഴിവും പുറത്തെടുത്താല്‍ ലോകകപ്പില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് ക്യാപ്റ്റന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Story first published: Monday, June 3, 2019, 17:33 [IST]
Other articles published on Jun 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+