ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും പണികിട്ടി; ബൗളര്‍ പുറത്ത്
ലണ്ടന്‍: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം തുടക്കത്തിനുശേഷം ഏകദിന ക്രിക്കറ്റിലെ വമ്പന്മാരായ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി. മൂന്നാം മത്സരത്തില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ടീമിന് പ്രധാന ബൗളറുടെ സേവനം പരിക്കുമൂലം ലഭ്യമാകില്ല. സമീപകാലത്ത് സ്ഥിരതയോടെ പന്തെറിഞ്ഞിരുന്ന ലുങ്കി എന്‍ഗിഡിയ്ക്കാണ് ഇന്ത്യയ്‌ക്കെതിരായ മത്സരം നഷ്ടമാവുക.
ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ എന്‍ഗിഡിക്ക് പേശിവലിവ് അനുഭവപ്പെട്ടിരുന്നു. 10 ദിവസമെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഗിഡിക്ക് ഒരിക്കല്‍ക്കൂടി സ്‌കാനിങ് നടത്താനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിലെങ്കിലും പേസര്‍ക്ക് കളിക്കാനാകുമെന്നാണ് പ്രതീക്ഷ.

ബംഗ്ലദേശിനെതിരെ തിരിച്ചടിയായി
ബംഗ്ലാദേശിനെതിരെ ആക നാല് ഓവര്‍ മാത്രമേ എന്‍ഗിഡിക്ക് എറിയാന്‍ കഴിഞ്ഞുള്ളൂ. ഇതിനുശേഷം പേശിവലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഇത് ടീമിന് കനത്ത തിരിച്ചടിയായി. പാര്‍ടൈം ബൗളര്‍മാരെ കൂടുതല്‍ ആശ്രയിക്കേണ്ടിവന്നതോടെ ബംഗ്ലാദേശ് കൂറ്റന്‍ സ്‌കോര്‍ കുറിക്കുകയും ചെയ്തു.

ആദ്യമത്സരത്തില്‍ തിളങ്ങി
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു എന്‍ഗിഡി. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തോറ്റെങ്കിലും 3 വിക്കറ്റുകള്‍ നേടിയ ബൗളര്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ഇംഗ്ലണ്ടിനെതിരെ 10 ഓവറില്‍ 66 റണ്‍സാണ് വിട്ടുകൊടുത്തത്. ബംഗ്ലാദേശിനെതിരെ 4 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്തത് പേശിവലിവിനെ തുടര്‍ന്നാണെന്നാണ് സൂചന.

ബംഗ്ലാദേശിനെതിരെ അട്ടിമറി
ഇംഗ്ലണ്ടിനെതിരെ ഉദ്ഘാടന മത്സരത്തില്‍ 104 റണ്‍സിന് പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് 21 റണ്‍സിന് രണ്ടാം മത്സരത്തില്‍ അട്ടിമറിച്ചിരുന്നു. നിലവാരമില്ലത്ത പ്രകടനമാണ് ടീമിന് തിരിച്ചടിയായത്. കളിക്കാരുടെ പരിക്കും ടീമിന് തലവേദനയായി. ഇംഗ്ലണ്ടിനെതിരെ പരിക്കേറ്റ ഹാഷിം ആംലയ്ക്ക് ബംഗ്ലാദേശിനെതിരെ കളിക്കാനായില്ല. പ്രധാന ബൗളര്‍കൂടി പുറത്തിരിക്കേണ്ടിവരുമെന്നിരിക്കെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക കടുത്ത സമ്മര്‍ദ്ദത്തിലായിക്കും കളിക്കാനിറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications