വരുന്നത് ദക്ഷിണാഫ്രിക്കയില്ലാത്ത ഐപിഎല്‍? ഡികോക്ക്, ഡുപ്ലെസി, താരനിര നീളുന്നു!! ആശങ്കയില്‍ ആരാധകര്‍

ദില്ലി: വരാനിരിക്കുന്ന ഐപിഎല്ലിന്റ 12ാം സീസണിനെ ആവേശത്തോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ സാന്നിധ്യം സംബന്ധിച്ചാണ് ആശങ്കകളുള്ളത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുമോയന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം വന്നിട്ടില്ലെന്നതാണ് ഇതിനു കാരണം.
തങ്ങളുടെ കളിക്കാരെ ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കണമോയെന്ന കാര്യത്തില്‍ ദക്ഷിണാഫ്രിക്ക തീരുമാനം എടുക്കാത്തതിനെ തുടര്‍ന്നാണിത്. ഇതോടെ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി, വെടിക്കെട്ട് താരം ക്വിന്റണ്‍ ഡികോക്ക് എന്നിവരടക്കമുള്ള ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരങ്ങളെ ഐപിഎല്ലില്‍ കാണുമോയെന്നാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്. മാര്‍ച്ച് 23നാണ് ഐപിഎല്ലിന്റെ പുതിയ സീസണിനു തുടക്കമാവുന്നത്.

ലങ്കയ്‌ക്കെതിരായ പരമ്പര
ശ്രീലങ്കയ്‌ക്കെതിരേ ടി20 പരമ്പരയില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് ദക്ഷിണാഫ്രിക്ക. മേയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു മുമ്പ് ദക്ഷിണാഫ്രിക്കയുടെ അവസാന പരമ്പര കൂടിയാണിത്.
ലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കു ശേഷം ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കുമോയെന്ന കാര്യത്തിലും ദക്ഷിണാഫ്രിക്ക പ്രതികരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ താരങ്ങളാവട്ടെ സീസണിലെ ആദ്യ മല്‍സരം മുതല്‍ ഐപിഎല്ലില്‍ കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

യോഗം ചേരും
ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ഐപിഎല്‍ പ്രാതിനിധ്യം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കവെ ഇതേക്കുറിച്ച് ചര്‍ച്ച നടത്താന്‍ യോഗം ചേരുമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക (സിഎസ്എ) അറിയിച്ചു. ടീമുകളുമായി കരാറിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെല്ലാം ഐപിഎല്ലില്‍ കളിക്കാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ദേശീയ ടീമിനായി കളിക്കാന്‍ അവര്‍ ബാധ്യസ്ഥരുമാണ്.
ലോകകപ്പ് വരാനിരിക്കുകയാണ്. ഐപിഎല്ലിനിടെ പ്രമുഖ താരങ്ങള്‍ക്കു പരിക്കേല്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ടു തന്നെ ദക്ഷിണാഫ്രിക്കയുടെ താരങ്ങളെ ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കുന്ന കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കുമെന്നും സിഎസ്എ ഒഫീഷ്യലുകള്‍ വ്യക്തമാക്കി.

ബിസിസിഐ പ്രതീക്ഷയില്‍
ദക്ഷിണാഫ്രിക്കയുടെ മുന്‍ നിര താരങ്ങളെല്ലാം ഐപിഎല്ലില്‍ കളിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ബിസിസിഐ. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കു നിലവില്‍ ദേശീയ ടീമിനൊപ്പം പരമ്പരയുണ്ട്. ശ്രീലങ്കയുമായുള്ള അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര ശനിയാഴ്ച അവസാനിച്ചു കഴിഞ്ഞു. ഇനി മൂന്നു ടി20കള്‍ കൂടി ശേഷിക്കുന്നുണ്ട്. മാര്‍ച്ച് 24നാണ് ടി20 പരമ്പര അവസാനിക്കുന്നത്. അതു കൊണ്ടു തന്നെ ഈ പരമ്പരയിലേക്കു തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ക്ക് മാര്‍ച്ച് 25ന് മുമ്പ് ഐപിഎല്ലിനായി ഇന്ത്യയിലെത്താന്‍ സാധിക്കില്ലെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications