വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫാഫ് ഡു പ്ലസിസ്, റസ്സി വാന്‍ഡര്‍ ഡെസ്സന്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ പര്യടനത്തിലേക്കുള്ള ടീമില്‍ മടങ്ങിയെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ഡു പ്ലസിസിനും വാന്‍ഡര്‍ ഡസ്സനും വിശ്രമം അനുവദിച്ചിരുന്നു. ഇടംകൈയ്യന്‍ സ്പിന്നര്‍ ജോര്‍ജ് ലിന്‍ഡെയാണ് ടീമിലെ പുതുമുഖം.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇരുപത്തിയെട്ടുകാരനായ ലിന്‍ഡെയ്ക്ക് ആദ്യ വിളിയെത്താന്‍ ഇടയാക്കിയത്. ഇന്ത്യയില്‍ നേരത്തെ ഒരു ടെസ്റ്റ് മത്സരത്തില്‍ ലിന്‍ഡെ കലിച്ചിരുന്നു. അന്ന് നാല് വിക്കറ്റുകളും വീഴ്ത്തി. പരിചയസമ്പന്നനായ ടബ്രായിസ് ഷംസിക്ക് ലിന്‍ഡെ പകരക്കാനാകും. ഷംസിക്ക് വിശ്രമം നല്‍കിയപ്പോള്‍ മറ്റൊരു സ്പിന്നര്‍ കേശവ് മഹാരാജും ടീമിലെത്തിയിട്ടുണ്ട്.

IPL 2020: വിസില്‍ പോട്... വന്നത് മറ്റാരുമല്ല സാക്ഷാല്‍ ധോണി! ആവേശത്തിമര്‍പ്പില്‍ സിഎസ്‌കെIPL 2020: വിസില്‍ പോട്... വന്നത് മറ്റാരുമല്ല സാക്ഷാല്‍ ധോണി! ആവേശത്തിമര്‍പ്പില്‍ സിഎസ്‌കെ

southafricateam

ക്വിന്റണ്‍ ഡി കോക്ക് ആണ് ടീമിനെ നയിക്കുന്നത്. തെംബ ബവുമ, റസ്സി വാന്‍ഡെര്‍ ഡസ്സന്‍, ഫാഫ് ഡു പ്ലസിസ്, കൈലി വെരെയാനി, ഹെന്റിച്ച് ക്ലാസ്സെന്‍, ഡേവിഡ് മില്ലര്‍, ജോണ്‍ സ്മട്‌സ്, പെഹ്ലുക്വായോ, ലുങ്കി എന്‍ഗിഡി, ലുഥോ സിപാംല, ഹെന്റിക്‌സ്,് ആന്റിച്ച് നോര്‍ജെ, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ് എന്നിവരാണ് ടീം അംഗങ്ങള്‍. ആദ്യ ഏകദിനം മാര്‍ച്ച് 12ന് ധര്‍മശാലയില്‍ വെച്ച് നടക്കും. രണ്ടാം മത്സരം 15ന് ലക്‌നൗവിനും മൂന്നാം മത്സരം 18ന് കൊല്‍ക്കത്തയിലുമാണ് നടക്കുക.

Story first published: Monday, March 2, 2020, 14:25 [IST]
Other articles published on Mar 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X