വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവ്; ഡെഡ്‌ലൈന്‍ പ്രഖ്യാപിച്ചു, ആദ്യ എതിരാളി ശ്രീലങ്ക

കേപ്ടൗണ്‍: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന്റെ ഡെഡ് ലൈന്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. ജൂണ്‍ ഒന്നിന് മുമ്പ് ടീമില്‍ ചേരുന്ന തരത്തില്‍ പദ്ധതി ആവിഷ്‌കരിക്കാനാണ് ഡിവില്ലിയേഴ്‌സിന് നിര്‍ദേശ നല്‍കിയിരിക്കുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെയാവും ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവ്.

Boucher sets deadline for AB de Villiers international comeback | Oneindia Malayalam

ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കളിക്കുന്നതിനാണ് പ്രധാനമായും ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവ്. ഈ വര്‍ഷം ഒക്ടോബര്‍ 18നാരംഭിക്കുന്ന ടി20 ലോകകപ്പ് നവംബര്‍ 15നാണ് അവസാനിക്കുന്നത്. ലോകകപ്പിന് മുമ്പ് ഫോം കണ്ടെത്തുന്നതിന് ഡിവില്ലിയേഴ്‌സിന് കുറച്ച് മത്സരങ്ങളില്‍ അവസരം നല്‍കും. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ഡിവില്ലിയേഴ്‌സ് സന്നദ്ധത അറിയിച്ചെങ്കിലും ക്രിക്കറ്റ് സൗത്താഫ്രിക്ക പരിഗണിച്ചിരുന്നില്ല.

രഞ്ജി ട്രോഫി: സൗരാഷ്ട്ര ഫൈനലില്‍, 21 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തി ജയദേവ് ഉനദ്ഘട്ട്രഞ്ജി ട്രോഫി: സൗരാഷ്ട്ര ഫൈനലില്‍, 21 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തി ജയദേവ് ഉനദ്ഘട്ട്

abdevilliers

2018 മെയ് 23നാണ് ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ചതിന് ശേഷവും ലീഗ് ക്രിക്കറ്റില്‍ സജീവമായ താരം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വെടിക്കെട്ട് ബാറ്റിങുകൊണ്ടും ഏത് ദിശയിലേക്കും അനായാസമായി ഷോട്ട് പായിക്കാനുള്ള കഴിവുള്ള ഡിവില്ലിയേഴ്‌സ് ഇൗ സീസണിലെ ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടി കളിക്കും. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിക്കുകയാണ് ദക്ഷിണാഫ്രിക്ക.

Story first published: Thursday, March 5, 2020, 8:31 [IST]
Other articles published on Mar 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X