ഗാംഗുലിക്ക് കരുത്തേകാന്‍ സച്ചിനും ലക്ഷ്മണും എത്തും, നിയമനം ഉടനെന്ന് റിപ്പോര്‍ട്ട്
മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായതിന് പിന്നാലെ സച്ചിന്‍ ടെണ്ടുല്‍ക്കറേയും വിവിഎസ് ലക്ഷ്മണേയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക ചുമതലയില്‍ നിയമിക്കാനൊരുങ്ങുന്നു. ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായി ഇരുവരേയും വീണ്ടും നിയമിക്കാന്‍ തയ്യാറെടുക്കുന്ന വിവരം ബിസിസിഐയുടെ മുതിര്‍ന്ന വൃത്തങ്ങളാണ് പുറത്തുവിട്ടത്.
നേരത്തെ ഗാംഗുലിയും സച്ചിനും ലക്ഷ്മണും ചേര്‍ന്നായിരുന്നു ഈ പദവി വഹിച്ചത്. പിന്നീട് ഇവര്‍ രാജിവെക്കുകയായിരുന്നു. രവിശാസ്ത്രിയെ ഇന്ത്യന്‍ പരിശീലകനായി നിയമിച്ചത് ഇവര്‍ മൂന്നുപേരും ചേര്‍ന്നാണ്. പ്രധാനമായും പുതിയ കോച്ചിനെ നിയമിക്കുന്നതിനായുള്ള തീരുമാനങ്ങളെടുക്കുക എന്നതാവും സച്ചിനും ലക്ഷ്മണിനുമുള്ള ഉത്തരവാദിത്തം. 2020ല്‍ ട്വന്റി20 ലോകകപ്പ് വരാനിരിക്കെ നിലവിലെ പരിശീലകന്‍ രവിശാസ്ത്രിക്കത് നിര്‍ണ്ണായകമാവും.

രവിക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ഇതുവരെ ലോകകപ്പ് നേടാനായില്ല. അക്കാരണത്താല്‍ തന്നെ ട്വന്റി20 ലോകകപ്പ് കൂടി നഷ്ടമായാല്‍ രവിയുടെ കസേര തെറിക്കും. അടുത്ത ദിവസം തന്നെ നടക്കുന്ന ബിസിസി ഐ സമ്മേളത്തിന് ശേഷം ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകുമെന്നും ബിസിസി ഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. നേരത്തെ ഗാംഗുലിയും സച്ചിനും ലക്ഷ്മണനും ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായിരിക്കെ ഇരട്ടപദവി വഹിച്ചുവെന്നാരോപിച്ച് ഇവര്‍ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications