വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗരവ് ഗാംഗുലിയുടെ കോവിഡ് ഫലം നെഗറ്റീവ്; ഇന്ത്യയുടെ 'ദാദ' സുഖം പ്രാപിക്കുന്നു

കൊല്‍ക്കത്ത: ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി സുഖം പ്രാപിക്കുന്നു. അദ്ദേഹത്തിന്റെ കോവിഡ് ഫലം നെഗറ്റീവാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നെഞ്ചുവേദനയെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചത്. ഹൃദയത്തില്‍ രണ്ട് ബ്ലോക്ക് കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഭയപ്പെടേണ്ട ആവിശ്യമില്ലെന്നും അദ്ദേഹം അപകടാവസ്ഥ തരണം ചെയ്തുവെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജിമ്മില്‍ വ്യായാമം നടത്തുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതോടെയാണ് ഗാംഗുലിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് ഗാംഗുലിയുടെ ഹൃദയാഘാത വാര്‍ത്ത കേട്ടത്. അദ്ദേഹം വേഗം സുഖം പ്രാപിക്കുന്നതിനായി നിരവധി താരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസ പങ്കുവെച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വീരേന്ദര്‍ സെവാഗ്,യുവരാജ് സിങ് തുടങ്ങിയവരെല്ലാം ഗാംഗുലി വേഗം രോഗമുക്തനാകട്ടെയെന്ന് ആശംസിച്ചു. സച്ചിന്‍ ഗാംഗുലിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ആശംസകള്‍ നേര്‍ന്നത്.

ganguly

ഐപിഎല്ലിന്റെ ഭാഗമായി രണ്ട് മാസത്തിലേറെ ഗാംഗുലി യുഎഇയിലുണ്ടായിരുന്നു. ഇത്തവണ കോവിഡ് വ്യാപനം ഇന്ത്യയില്‍ ശക്തമായതിനെത്തുടര്‍ന്നാണ് ഐപിഎല്‍ യുഎഇയില്‍ നടത്തിയത്. ഇതിന്റെ ഭാഗമായി നിരവധി മുന്നൊരുക്കങ്ങള്‍ ബിസിസിഐക്ക് നടത്തേണ്ടതുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തിലും വിജയകരമായി ഐപിഎല്‍ നടത്തി ലാഭമുണ്ടാക്കാന്‍ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസി ഐക്ക് സാധിച്ചിരുന്നു.

ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങള്‍ ആരംഭിക്കുന്നതിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലായിരുന്നു ബിസിസി ഐ. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച അദ്ദേഹം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ മൈതാനം സന്ദര്‍ശിച്ചിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അവിഷേഖ് ഡാല്‍മിയയുമായി അദ്ദേഹം ചര്‍ച്ചയും നടത്തിയിരുന്നു. ജനുവരി 10നാണ് സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കോവിഡിനെത്തുടര്‍ന്നുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ ആഭ്യന്തര ടൂര്‍ണമെന്റ് നടത്തുന്നത്. സയ്യിദ് മുഷ്താഖ് അലിക്ക് ശേഷമാവും രഞ്ജി ട്രോഫി നടക്കുക.

സൗരവ് ഗാംഗുലി ബിസിസി ഐ തലപ്പത്തെത്തിയതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നായകനായിരുന്നപ്പോള്‍ എടുത്തിരുന്ന കര്‍ക്കശ നിലപാടുകള്‍ ബിസിസി ഐ പ്രസിഡന്റായപ്പോഴും അദ്ദേഹം സ്വീകരിച്ചു. 2022ലെ ഐപിഎല്ലില്‍ 10 ടീമുകള്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞിടെ ഗാംഗുലി വ്യക്തമാക്കിയിരുന്നു. എത്രയും വേഗം ഗാംഗുലി രോഗം ഭേദമായി എത്തട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് ക്രിക്കറ്റ് ലോകം.

Story first published: Sunday, January 3, 2021, 12:17 [IST]
Other articles published on Jan 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X