വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി; ഇനി പുതിയ ദൗത്യം

മുംബൈ: ക്രിക്കറ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ദിശാബോധം നല്‍കിയ സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് മുന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ലോകത്തെ സമ്പന്നമായ കായിക സംഘടനകളിലൊന്നായ ബിസിസിഐയുടെ തലപ്പത്തേക്ക് തെരഞ്ഞെടുത്തത്.

ഇതു രണ്ടാം തവണ മാത്രമാണ് ഒരു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിസിസിഐയെയും നയിക്കാനൊരുങ്ങുന്നത്. 65 വര്‍ഷങ്ങള്‍ക്കു മുമ്പ് വിസിയാനഗരത്തു നിന്നുള്ള മഹാരാജ്കുമാറാണ് ആദ്യമായി ക്രിക്കറ്റ് ബോര്‍ഡിന്റെ അമരത്തെത്തിയ നായകന്‍. നേരത്തെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും ശിവ്‌ലാല്‍ യാദവും പ്രസിഡന്റായെങ്കിലും നിയമനം താല്‍ക്കാലികമായിരുന്നു.

വിജയ് ഹസാരെ ട്രോഫി: ഗോവയല്ല മുംബൈ, സഞ്ജു 15ന് പുറത്ത്, കേരളത്തിന് വന്‍ തോല്‍വിവിജയ് ഹസാരെ ട്രോഫി: ഗോവയല്ല മുംബൈ, സഞ്ജു 15ന് പുറത്ത്, കേരളത്തിന് വന്‍ തോല്‍വി

ganguly

2020 ജൂലൈവരെയാകും ഗാംഗുലിയുടെ നിയമനം. ഇക്കാലയളവില്‍ ആഭ്യന്തര ക്രിക്കറ്റിന് പ്രധാന്യം നല്‍കുമെന്നും യുവ കളിക്കാര്‍ക്ക് അവസരമൊരുക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഗാംഗുലി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ബിസിസിഐയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത മറ്റുള്ളവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായും ട്രഷററായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരന്‍ അരുണ്‍ ധുമലും എത്തും. ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സില്‍ ചെയര്‍മാനാകും.

ഇന്ത്യയെ നയിച്ചു, ബിസിസിഐയേയും... ഗാംഗുലി ആദ്യത്തേയാളല്ല, തുടക്കമിട്ടത് ഈ താരംഇന്ത്യയെ നയിച്ചു, ബിസിസിഐയേയും... ഗാംഗുലി ആദ്യത്തേയാളല്ല, തുടക്കമിട്ടത് ഈ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തലവര തന്നെ മാറ്റിയ ക്യാപ്റ്റനെന്നാണ് ഗാംഗുലി വിശേഷിപ്പിക്കപ്പെടുന്നത്. 2000 മുതല്‍ 2005 വരെ അഞ്ചു വര്‍ഷമാണ് ഗാംഗുലി ഇന്ത്യയുടെ ക്യാപ്റ്റനായത്. ആക്രമണോത്സുക സമീപനമായിരുന്നു അദ്ദേഹത്തെ മുന്‍ ക്യാപ്റ്റന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കിയത്. വിദേശത്തും ഇന്ത്യക്കു ടെസ്റ്റുകള്‍ ജയിക്കാനാവുമെന്ന ആത്മവിശ്വാസം ആദ്യമായി ടീമിന് നല്‍കിയത് ദാദയായിരുന്നു. 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ കഴിഞ്ഞത് ഗാംഗുലിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

Story first published: Monday, October 14, 2019, 17:46 [IST]
Other articles published on Oct 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X