പൗരത്വ ഭേദഗതിക്കെതിരെ മകളുടെ പോസ്റ്റ്; പ്രതികരണവുമായി ഗാംഗുലി
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതിയതിന് പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മകള്‍ സനയെ ഇത്തരം വിഷയങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്ന് ഗാംഗുലി അഭ്യര്‍ഥിച്ചു. ആ പോസ്റ്റ് സത്യമല്ല. മകള്‍ ചെറുപ്പമാണെന്നും രാഷ്ട്രീയത്തെക്കുറിച്ച് മനസിലാക്കാന്‍ പ്രാപ്തിയായിട്ടില്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലെങ്ങും പ്രതിഷേധം നടക്കവെ കഴിഞ്ഞദിവസമാണ് ഗാംഗുലിയുടെ മകള്‍ സന ശ്രദ്ധേയമായ കുറിപ്പുമായെത്തിയത്. എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ്ങിന്റെ 'ഇന്ത്യയുടെ അവസാനം' എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ച സന ഫാഷിസ്റ്റ് ഭരണകൂടം പൗരന്‍മാരെ എങ്ങനെയാണ് നേരിടുക എന്ന് കുറിപ്പില്‍ സൂചിപ്പിക്കുന്നു. കുറിപ്പ് മിനിറ്റുകള്‍ക്കകം ആയിരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഇതിന് പിന്നാലെ സന ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഇന്ന് നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ അടുത്ത ലക്ഷ്യം നമ്മളാകാമെന്ന് സനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ഇന്ന് സുരക്ഷിതരാണ് എന്ന കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്. ഞങ്ങള്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അല്ലല്ലോ എന്ന് കരുതി സമാധാനിക്കേണ്ടെന്നും ഗാംഗുലിയുടെ മകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പില്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്ര അമിത് ഷായുടെ മകന്‍ ജയ് ഷാ ആണ് ബിസിസിഐ സെക്രട്ടറി. ഗാംഗുലിയും ജയ് ഷായും തമ്മില്‍ അടുത്ത ബന്ധമുണ്ട്. സൗരവ് ഗാംഗുലി അടുത്ത ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും മത്സര രംഗത്തുണ്ടാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായ മകളുടെ പ്രതികരണത്തെ ഗാംഗുലി തള്ളിയതോടെ ഗാംഗുലി ബിജെപി പക്ഷത്താണെന്ന അഭ്യൂഹം ശക്തമാവുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications