കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പാനല്‍ എതിരില്ലാതെ തെരഞ്ഞെടുപ്പെട്ടതോടെയാണിത്. ശനിയാഴ്ച സ്ഥാനമേറ്റെടുക്കുന്ന ഗാംഗുലി 2020വരെ സ്ഥാനത്ത് തുടരും. പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലി മാത്രമാണ് പത്രിക നല്‍കിയിരുന്നത്.
ഗ്രീസ്മാനുമായുള്ള കരാര്‍; ബാഴ്സലോണയ്ക്ക് 'ചിരിപ്പിക്കുന്ന' പിഴയിട്ട് ഫുട്ബോള്‍ ഫെഡറേഷന്
നരേഷ് ഓജയാണ് വൈസ് പ്രസിഡന്റ്, അവിഷേക് ഡാല്‍മിയ (സെക്രട്ടറി), ദേബഭ്രതാ ദാസ് (ജോയിന്റ് സെക്രട്ടറി), ദേബാശിഷ് ഗാംഗുലി (ട്രഷറര്‍) എന്നിങ്ങനെയാണ് മറ്റു ഭാരവാഹികള്‍. ജഗമോന് ഡാല്മിയയ്ക്കുശേഷം 2015ലാണ് ഗാംഗുലി ആദ്യമായി പ്രസിഡന്റായത്. 2014ല്‍ താരം ജോയിന്റ് സെക്രട്ടറിയായിരുന്നു.
ഇതോടെ 2020 ആകുമ്പോഴേക്കും ഗാംഗുലി 6 വര്‍ഷം പൂര്‍ത്തിയാക്കും. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അവിഷേക് ജഗമോഹന്‍ ഡാല്‍മിയയുടെ മകനാണ്. എട്ടുവര്ഷത്തോളംകാലം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് തലപ്പത്തുണ്ടായിരുന്ന വ്യക്തിയാണ് ഡാല്‍മിയ. അദ്ദേഹത്തിന്റെ മരണശേഷമാണ് മകന് ഭരണരംഗത്തേക്ക് വരുന്നത്.