വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാര്‍ട്ടിന് സഹായഹസ്തവുമായി ഗാംഗുലി, മുന്‍ ടീമംഗത്തെക്കുറിച്ച് ദാദ പറഞ്ഞത്...

വെന്റിലേറ്ററില്‍ തുടരുകയാണ് ജേക്കബ് മാര്‍ട്ടിന്‍

By Manu

കൊല്‍ക്കത്ത: റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുന്ന ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് സഹായഹസ്തവുമായി കൂടുതല്‍ പേര്‍ രംഗത്ത്. മാര്‍ട്ടിന് എല്ലാ വിധ സഹായങ്ങളും മുന്‍ ടീമംഗവും ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വാഗ്ദാനം ചെയ്തു. ജേക്കബിനും കുടുംബത്തിനും വേണ്ടി തന്നെക്കൊണ്ട് കഴിയാവുന്നതൊക്കെയും ചെയ്യുമെന്ന് ദാദ ഉറപ്പ് നല്‍കി.

1

മാര്‍ട്ടിനും താനും ടീമംഗങ്ങളായിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു. വളരെ ശാന്തനും അന്തര്‍മുഖിയുമായ വ്യക്തിയായിരുന്നു മാര്‍ട്ടിന്‍. അദ്ദേഹം എത്രയും വേഗം ജീവിതത്തിലേക്കു തിരിച്ചുവരട്ടെയെന്നു പ്രാര്‍ഥിക്കുന്നു. നിങ്ങള്‍ തനിച്ചല്ലെന്നും കുടുംബത്തിനൊപ്പം എല്ലാ വിധ പിന്തുണയുമായി താനുണ്ടാവുമെന്നും ഉറപ്പു നല്‍കുന്നതായി ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ v/s ന്യൂസിലാന്‍ഡ്: വഴിമാറും ചില നാഴികക്കല്ലുകള്‍... ഇതിഹാസങ്ങളുടെ ക്ലബ്ബിലേക്ക് ജഡേജയും!! ഇന്ത്യ v/s ന്യൂസിലാന്‍ഡ്: വഴിമാറും ചില നാഴികക്കല്ലുകള്‍... ഇതിഹാസങ്ങളുടെ ക്ലബ്ബിലേക്ക് ജഡേജയും!!

ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ സഞ്ജയ് പട്ടേലാണ് മാര്‍ട്ടിന്റെ സഹായം വാഗ്ദാനം ചെയ്ത് ആദ്യമായി രംഗത്തുവന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ അഞ്ചു ലക്ഷം രൂപയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു ലക്ഷവും മാര്‍ട്ടിന്റെ കുടുംബത്തിന് കൈമാറിയിരുന്നു. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി, മുന്‍ താരങ്ങളായ സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, മുനാഫ് പട്ടേല്‍ എന്നിവരും മാര്‍ട്ടിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.

Story first published: Monday, January 21, 2019, 15:20 [IST]
Other articles published on Jan 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X