Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോറോണ വൈറസ്; ഗാംഗുലി എസിസി യോഗത്തില്‍ പങ്കെടുക്കില്ല, പരിപാടി മാറ്റിവെച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം മാറ്റിവെച്ചു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെതന്നെ യോഗത്തിനെത്തില്ലെന്ന് അറിയിച്ചിരുന്നു. പ്രമുഖര്‍ വിട്ടുനിന്നതോടെയാണ് ദുബായില്‍ നടക്കേണ്ടിയിരുന്ന യോഗം മാറ്റിവെച്ചത്. ഇതോടെ ഏഷ്യാ കപ്പ് വേദി സംബന്ധിച്ച തീരുമാനമെടുക്കുന്നത് വൈകും. ഈ മാസം ഒടുവിലോ അടുത്തമാസമോ യോഗം നടക്കുമെന്നാണ് സൂചന.

ചൊവ്വാഴ്ച ദുബായില്‍ നടക്കാനിരുന്ന യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതായിരുന്നു. എന്നാല്‍, യുഎഇയിലും കൊറോണ ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ യോഗം മാറ്റിവെക്കുകയായിരുന്നു. ഏതാണ്ട് 700 കോറോണ വൈറസ് കേസുകളാണ് യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ബിസിസിഐ സെക്രട്ടറി ജെയ് ഷാ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ നിന്നും പിന്മാറി.

sauravganguly

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാനി യുഎഇയില്‍ എത്തിയിട്ടുണ്ട്. അതേസമയം, സിഇഒ വസി ഖാന്‍ യാത്ര മാറ്റിവെച്ചു. അടുത്ത ഏഷ്യാ കപ്പ് ദുബായില്‍ നടക്കുമെന്ന് നേരത്തെ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാല്‍, വേദി സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം. പാക്കിസ്ഥാനില്‍ നടത്താന്‍ തീരുമാനിച്ച ഏഷ്യാ കപ്പില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്. വേദിമാറ്റം അടുത്ത എസിസി യോഗത്തില്‍ പ്രഖ്യാപിക്കും.

Story first published: Monday, March 2, 2020, 10:25 [IST]
Other articles published on Mar 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+