വിന്‍ഡീസ് പര്യടനം; ഈ കളിക്കാരെ എന്തിനൊഴിവാക്കി? ടീം തെരഞ്ഞെടുപ്പിനെതിരെ സൗരവ് ഗാംഗുലി
ദില്ലി: വെസ്റ്റിന്‍സീസില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പ് അമ്പരപ്പിക്കുന്നതാണെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരരവ് ഗാംഗുലി. സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനം ന്യായീകരണമില്ലാത്തതാണെന്നും ഗാംഗുലി പറയുന്നു. കഴിഞ്ഞദിവസമാണ് ഇന്ത്യ ഏകദിന, ടി20, ടെസ്റ്റ് പരമ്പരയ്ക്കായി മൂന്നു ടീമുകളെ പ്രഖ്യാപിച്ചത്.
യുവ കളിക്കാരും പരിചയസമ്പന്നരും ഉള്‍പ്പെടുന്ന പുതിയൊരു ടീമിനെ വെസ്റ്റിന്‍ഡീസിലേക്കയക്കാനാണ് ഇന്ത്യയുടെ തീരുമാനം. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ടീമില്‍നിന്നും അവധിയെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പരിമിത ഓവര്‍ മത്സരങ്ങളില്‍നിന്നും വിശ്രമം അനുവദിച്ചു. രാഹുല്‍ ചഹാര്‍ പുതുമുഖമായും ടീമിലെത്തി.

ഗില്ലും രഹാനെയും തഴയപ്പെട്ടു
സമീപകാലത്ത് മികച്ച പ്രകടനം നടത്തിയിട്ടും രണ്ട് കളിക്കാരെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് സൗരവ് ഗാംഗുലിയെ ചൊടിപ്പിച്ചത്. അജിങ്ക്യ രഹാനെ, ശുഭ്മാന്‍ ഗില്‍ എന്നിവരെ ഉള്‍പ്പെടുത്തണമായിരുന്നെന്ന് ഗാംഗുലി പറഞ്ഞു. എല്ലാ ഫോര്‍മാറ്റിലും ഒരേ കളിക്കാരെ തെരഞ്ഞെടുക്കണമായിരുന്നെന്നും മുന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. അതിനുള്ള കാരണവും ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ ഫോര്‍മാറ്റിലും ഒരേ കളിക്കാര്‍
കളിക്കാരുടെ ആത്മവിശ്വാസമുയര്‍ത്താനും കളിയുടെ താളം നിലനിര്‍ത്താനും ഒരേ കളിക്കാരെ എല്ലാ ഫോര്‍മാറ്റിലും ഉള്‍പ്പെടുത്തണമായിരുന്നു. കളിക്കാരെ സന്തോഷിപ്പിക്കുന്ന രീതിയിലുള്ള തെരഞ്ഞെടുപ്പാണിത്. എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ കഴിയുന്ന താരങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. ആ രീതിയിലൊരു ടീം സെലക്ഷനാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.

മൂന്നു ഫോര്‍മാറ്റിലും നാല് കളിക്കാര്‍
വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരെ മാത്രമേ മൂന്നു ഫോര്‍മാറ്റിലും ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് മധ്യനിരയിലേക്ക് അവസരം നല്‍കിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ തഴയപ്പെട്ടു. ടീമിലേക്ക് തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നുമാണ് ഗില്‍ പിന്നീട് പ്രതികരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications