വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിസിഐയെ ഭരിക്കാന്‍ ഗാംഗുലി എത്തുന്നു, പ്രസിഡന്റ് ആയേക്കും; അപ്രതീക്ഷിത നീക്കം

Sourav Ganguly set to be Named As The New BCCI president | Oneindia Malayalam

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിസിസിഐ തലപ്പത്തേക്ക്. ഞായറാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ സൗരവ് ഗാംഗുലിയുടെ പേരാണ് അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റ് സ്ഥാനം ലക്ഷ്യം വെച്ചെങ്കിലും ഗാംഗുലിക്ക് നറുക്കുവീഴുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി.

തിങ്കളാഴ്ച രാവിലെ ചേരുന്ന യോഗത്തിനുശേഷം അന്തിമ തീരുമാനം അറിയിക്കും. സെക്രട്ടറിയായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായും ട്രഷററായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരന്‍ അരുണ്‍ ധുമലും എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റ് ആയില്ലെങ്കില്‍ ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സില്‍ ചെയര്‍മാനായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഷാങ്ഹായ് ഓപ്പണ്‍ ടെന്നിസ്: സെറേവിനെ വീഴ്ത്തി മെദവ്‌ദേവിന് കിരീടംഷാങ്ഹായ് ഓപ്പണ്‍ ടെന്നിസ്: സെറേവിനെ വീഴ്ത്തി മെദവ്‌ദേവിന് കിരീടം

sauravganguly

ഗാംഗുലിയുടെ പേര് അപ്രതീക്ഷിതമായാണ് ഉയര്‍ന്നുവന്നത്. ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റാകുന്നതിനോട് ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അവരാണ് ഗാംഗുലിയുടെ പേര് ഉയര്‍ത്തിക്കൊണ്ടുന്നതെന്നുമാണ് പറയപ്പെടുന്നത്. ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും ശക്തമായ എതിര്‍പ്പാണ് അറിയിച്ചു. ഗാംഗുലി ബിസിസിഐയുടേ തലപ്പത്തേക്ക് എത്തുകയാണെങ്കില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

Story first published: Monday, October 14, 2019, 9:35 [IST]
Other articles published on Oct 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X