വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കോവിഡ്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ നായകനും ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 49കാരനായ താരത്തിന് സമീപകാലത്തായി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതുകൊണ്ടാണ് രോഗലക്ഷണം കണ്ടപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട കാര്യങ്ങളില്ലെന്നാണ് ഗാംഗുലിയുടെ സഹോദരനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ വര്‍ഷം ആദ്യം രണ്ട് തവണ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജിമ്മില്‍ പരിശീലനത്തിനിടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഗാംഗുലിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പിന്നീട് കോവിഡ് ബാധിതനായ ശേഷവും ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഗാംഗുലി കോവിഡ് ബാധിതനാവുന്നത്. ഹൃദയാഘാതത്തിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഗാംഗുലി വീണ്ടും സജീവമായി രംഗത്തെത്തവെയാണ് വീണ്ടും വില്ലനായി കോവിഡ് എത്തിയിരിക്കുന്നത്.

സമീപകാലത്തായി ഗാംഗുലി വാര്‍ത്തകളില്‍ സജീവമായിരുന്നു. വിരാട് കോലിയുമായി ഉണ്ടായ അഭിപ്രായ ഭിന്നതയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണുണ്ടായത്. കോലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയത് ഗാംഗുലിയുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് സജീവമായി ഉണ്ടായിരുന്നത്. കോലിയോട് ടി20 നായകസ്ഥാനം ഒഴിയരുതെന്ന് ആവിശ്യപ്പെട്ടിരുന്നുവെന്ന് ഗാംഗുലി വെളിപ്പെടുത്തിയതും കോലി ഇത് നിഷേധിച്ചതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

souravganguly

രണ്ട് തവണ കോവിഡ് ബാധിതനായത് ഗാംഗുലിയുടെ കായിക ക്ഷമതയെ കാര്യമായി ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അല്‍പ്പ ദിവസം കൂടി അദ്ദേഹത്തെ നിരീക്ഷണത്തില്‍ വെച്ചേക്കും. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരു നിരീക്ഷണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ഗാംഗുലിക്ക് വേഗം രോഗമുക്തനാവാന്‍ സാധിക്കട്ടേയെന്ന് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസിച്ചു.

മുന്‍ ഇന്ത്യന്‍ നായകനെന്ന നിലയില്‍ വലിയ ആരാധക പിന്തുണ ഗാംഗുലിക്കുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ദിശാബോധം തന്നെ നായകനാണ് ഗാംഗുലി. 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ ഗാംഗുലിക്ക് സാധിച്ചിരുന്നു. വിദേശ മൈതാനങ്ങളിലടക്കം ധൈര്യത്തോടെ നിന്ന് പൊരുതാന്‍ ഇന്ത്യയെ പഠിപ്പിച്ച നായകനായിരുന്നു ഗാംഗുലി. അതുകൊണ്ടൊക്കെയാണ് അദ്ദേഹത്തെ ദാദയെന്ന് ക്രിക്കറ്റ് ലോകം വിളിച്ചത്.

ആഷസ് ടെസ്റ്റ്: അരങ്ങേറ്റത്തില്‍ ഞെട്ടിച്ച് സ്‌കോട്ട് ബോളണ്ട്, പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയആഷസ് ടെസ്റ്റ്: അരങ്ങേറ്റത്തില്‍ ഞെട്ടിച്ച് സ്‌കോട്ട് ബോളണ്ട്, പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

ഇടം കൈയന്‍ ബാറ്റിങ് ശൈലികൊണ്ട് വിസ്മയിപ്പിച്ച ഗാംഗുലി ഓഫ്‌സൈഡിലെ രാജകുമാരന്‍ തന്നെയായിരുന്നു. 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 311 ഏകദിനത്തില്‍ നിന്ന് 11363 റണ്‍സുമാണ് ഗാംഗുലിയുടെ സമ്പാദ്യം. ടെസ്റ്റില്‍ 32ഉും ഏകദിനത്തില്‍ 100ഉും വിക്കറ്റുകള്‍ ഗാംഗുലിയുടെ പേരിലുണ്ട്. നായകസ്ഥാനത്ത് നിന്ന് മാറിയ ശേഷവും ഇന്ത്യന്‍ ക്രിക്കറ്റുമായി ചേര്‍ന്നുനില്‍ക്കുന്ന ഗാംഗുലി ബിസിസി ഐ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ ശേഷവും മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.

കോവിഡ് പ്രതിസന്ധികള്‍ക്കിടെ ഐപിഎല്‍ നടത്താനും ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളെ സജീവമാക്കാനും ഗാംഗുലിക്ക് കീഴിലുള്ള ബിസിസി ഐക്ക് സാധിച്ചു. രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനാക്കിയതും വിവിഎസ് ലക്ഷ്മണെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാക്കിയതും ഗാംഗുലിയുടെ തീരുമാനപ്രകാരമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന് നിര്‍ണ്ണായക സംഭാവനകള്‍ ചെയ്തിട്ടുള്ള ഗാംഗുലി എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, December 28, 2021, 11:41 [IST]
Other articles published on Dec 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X