വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്ന് പുറത്തായത് ചൂടന്‍ പെരുമാറ്റം കാരണം, ബിസിസിഐ അമരത്തേക്ക് ഗാംഗുലി എത്തുമ്പോള്‍

മുംബൈ: ബിസിസിഐ പ്രസിഡന്റാകാനുള്ള ഒരുക്കത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ സമയവായത്തിലെത്തിയ സ്ഥിതിക്ക് ഒക്ടോബര്‍ 23 -ന് നടക്കുന്ന പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ ഗാംഗുലി എതിരില്ലാതെ ജയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ബ്രിജേഷ് പട്ടേലും ബിസിസിഐ പ്രസിഡന്റു സ്ഥാനം മോഹിച്ചെങ്കിലും പദവി ഗാംഗുലിക്ക് നല്‍കാനാണ് ഇന്നലെ ചേര്‍ന്ന അനൗദ്യോഗിക യോഗം തീരുമാനിച്ചത്.

തലപ്പത്തേക്ക് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണത്തലപ്പത്തേക്ക് ദാദ കടന്നുവരുമ്പോള്‍ ആരാധകരെല്ലാം ആവേശത്തിലാണ്. 2000 -ത്തില്‍ ഒത്തുകളി വിവാദത്തില്‍ ഇന്ത്യന്‍ ടീം ആടിയുലഞ്ഞ് നില്‍ക്കെയാണ് ഗാംഗുലി നായകനാവുന്നത്. ഗാംഗുലിയുടെ നായകപാടവത്തില്‍ ടീം ഇന്ത്യ അഗ്നിശുദ്ധി വരുത്തി.

19 വര്‍ഷങ്ങള്‍ക്കിപ്പുറം ബിസിസിഐ പ്രസിഡന്റാകാന്‍ താരം തയ്യാറെടുക്കുമ്പോഴും ചിത്രം ഏറെക്കുറെ സമാനം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുരികം ചുളിച്ചാണ് ബിസിസിഐയെ ഏവരും നോക്കുന്നത്. ഭരണകാര്യങ്ങളില്‍ അഴിമതിയും കെടുകാര്യസ്ഥതയും. ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കാര്യത്തില്‍ സുപ്രിം കോടതിക്ക് ഇടപെടേണ്ടി വന്നു.

ഏകദിന അരങ്ങേറ്റം

എന്തായാലും ബിസിസിഐയുടെ തലപ്പത്തേക്ക് വരുന്ന സൗരവ് ഗാംഗുലി, ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ അവസരത്തില്‍ ക്രിക്കറ്റ് കളിക്കാരനില്‍ നിന്നും ബിസിസിഐ പ്രസിഡന്റു വരെയുള്ള ഗാംഗുലിയുടെ സഞ്ചാരം ചുവടെ പരിശോധിക്കാം.

ഏകദിന അരങ്ങേറ്റം

1992 -ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സൗരവ് ഗാംഗുലി ആദ്യമായി രാജ്യാന്തര ഏകദിനം കളിച്ചത്. പക്ഷെ അരങ്ങേറ്റ മത്സരത്തില്‍ താരം മൂന്നു റണ്‍സിന് പുറത്തായി. ആദ്യ മത്സരത്തിന് ശേഷം ടീമില്‍ നിന്നും പുറത്താവാന്‍ ഗാംഗുലിക്ക് അധികസമയം വേണ്ടി വന്നില്ല. 'ചൂടന്‍ പെരുമാറ്റം' കാരണം നീണ്ടകാലം ഗാംഗുലി ടീമില്‍ തഴയപ്പെട്ടു.

ഒടുവില്‍ നാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, 1996 -ലാണ് ഗാംഗുലിക്ക് ടീമിലേക്ക് വിളിയെത്തുന്നത്. ആഭ്യന്തര സീസണുകളിലെ പ്രകടനം ഇവിടെ താരത്തെ തുണച്ചു. അങ്ങനെ 1996 -ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഗാംഗുലിയും ഭാഗമായി.

ടെസ്റ്റ് അരങ്ങേറ്റം

ടെസ്റ്റ് അരങ്ങേറ്റം

ടീമിലേക്ക് രണ്ടാമത് തിരിച്ചെത്തിയ അതേവര്‍ഷം, 1996 -ല്‍ ഗാംഗുലി ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റും കളിച്ചു. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ കാഴ്ച്ചക്കാരാക്കി ഗാംഗുലി ആദ്യ സെഞ്ചുറി തികച്ചു. ഇതേ മത്സരത്തില്‍ തന്നെയാണ് രാഹുല്‍ ദ്രാവിഡും ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.

ഇന്ത്യയെന്നു കേട്ടാല്‍ ആരുടെയും മുട്ടിടിക്കും, പറഞ്ഞത് ഭോഗ്‌ലെ... അത്രയ്ക്കില്ലെന്നു പീറ്റേഴ്‌സന്‍

നായക പദവി

നായക പദവി

കോഴ വിവാദം പിടിച്ചുകുലുക്കിയ കാലത്താണ് ഗാംഗുലി ഇന്ത്യയുടെ നായകനാവുന്നത്. അസറുദ്ദീന്‍, അജയ് ജഡേജ, അജയ് ശര്‍മ്മ തുടങ്ങിയ പ്രമുഖരുടെ പങ്ക് പറത്തുവന്നതോടെ ഇന്ത്യന്‍ ടീം ഒന്നടങ്കം സംശയത്തിന്റെ നിഴലിലായി. ടീമിന്റെ മുഖം രക്ഷിക്കണം. ശക്തനായ ഒരു നായകനെ വേണം. ഈ വിഷമസ്ഥിതിയിലാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ ബിസിസിഐ ഗാംഗുലിയോട് ആവശ്യപ്പെടുന്നത്. ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം ഗാംഗുലി സ്വീകരിച്ചു. പിന്നെ നടന്നത് ചരിത്രത്താളുകളില്‍ കാണാം.

പ്രതിസന്ധികള്‍ തരണം ചെയ്ത് അടിയുറച്ച ടീമിനെ ഗാംഗുലി വാര്‍ത്തെടുത്തു. ഗാംഗുലിയുടെ കാലത്താണ് ഹര്‍ഭജന്‍ സിങ്, വിരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, സഹീര്‍ ഖാന്‍, മഹേന്ദ്ര സിങ് ധോണി തുടങ്ങിയവര്‍ മുഖ്യധാരയിലെത്തുന്നത്.

ചാപ്പല്‍ യുഗം

ചാപ്പല്‍ യുഗം

ജോണ്‍ റൈറ്റിന്റെ കാലാവധി പൂര്‍ത്തിയായപ്പോള്‍ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഗ്രെഗ് ചാപ്പലിനെയാണ് ഗാംഗുലി പരിശീലകനായി ആവശ്യപ്പെട്ടത്. അപ്രകാരം തന്നെ ബിസിസിഐ ആവശ്യം നടത്തിക്കൊടുക്കുകയും ചെയ്തു. പക്ഷെ പില്‍ക്കാലത്ത് ചാപ്പലും ഗാംഗുലിയും തമ്മില്‍ ഉടക്കിയതിന് ക്രിക്കറ്റ് ലോകം സാക്ഷികളായി. ഒടുവില്‍ ഗാംഗുലിക്ക് നായക സ്ഥാനം നഷ്ടപ്പെട്ടു. വൈകാതെ ടീമിലെ സ്ഥാനവും. ഗാംഗുലിക്ക് ശേഷം രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയെ നയിച്ചത്.

ലോക ചാംപ്യന്‍ഷിപ്പ്: കോലിപ്പടയെ ഇനി തൊടാന്‍ കിട്ടില്ല... എന്തൊരു കുതിപ്പ്, 140 പോയിന്റ് ലീഡ്

തിരിച്ചുവരവ്

തിരിച്ചുവരവ്

സുരേഷ് റെയ്‌നയും മുഹമ്മദ് കൈഫും തുടരെ നിരാശപ്പെടുത്തിയപ്പോഴാണ് ടെസ്റ്റില്‍ വീണ്ടും ഗാംഗുലിക്ക് വാതില്‍ വാതില്‍ തുറന്നത്. 2007 -ലാണ് സംഭവം. തിരിച്ചുവരവ് താരം ഗംഭീരമാക്കി. ആ വര്‍ഷം ടെസ്റ്റില്‍ 61.44 എന്ന ബാറ്റിങ്ങ് ശരാശരിയില്‍ 1,106 റണ്‍സ് താരം കുറിച്ചു. ഇക്കാലയളവില്‍ മൂന്നു സെഞ്ചുറികളും നാലു അര്‍ധ സെഞ്ചുറികളും ഗാംഗുലി കണ്ടെത്തി. കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി പിന്നിട്ടതും ഈ കാലഘട്ടത്തില്‍ തന്നെ.

ഏകദിനത്തില്‍ 44.28 എന്ന ബാറ്റിങ് ശരാശരിയില്‍ 1,240 റണ്‍സാണ് ഗാംഗുലി ആ വര്‍ഷം നേടിയത്. തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ ഗാംഗുലി പ്രഖ്യാപിച്ചു. നാലു മത്സരങ്ങളടങ്ങിയ അവസാന ടെസ്റ്റ് പരമ്പരയില്‍ 342 റണ്‍സാണ് താരം നേടിയത്.

ഇതേസമയം, രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ദാദ സജീവമായി തുടര്‍ന്നു. ആദ്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും പിന്നീട് പൂനെ വാരിയേഴ്‌സിനായും ഗാംഗുലി കളത്തിലിറങ്ങി. 2012 -ലാണ് ഐപിഎല്ലിനോട് താരം വിടപറഞ്ഞത്.

ഭരണ തലപ്പത്ത്

ഭരണ തലപ്പത്ത്

2015 -ലാണ് സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാകുന്നത്. 2018 -ല്‍ ഗാംഗുലി ഒരിക്കല്‍ക്കൂടി സ്ഥാനം നിലനിര്‍ത്തി. 2013 -ലെ ഐപിഎല്‍ ഒത്തുകളി വിവാദം അന്വേഷിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റിയില്‍ ഗാംഗുലിയും അംഗമായിരുന്നു.

Story first published: Monday, October 14, 2019, 15:18 [IST]
Other articles published on Oct 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X