ഇന്ത്യയുടെ പരിശീലകനാവാന്‍ താല്‍പ്പര്യമുണ്ടോ? ഗാംഗുലി പറയുന്നതിങ്ങനെ
കൊല്‍ക്കത്ത: ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പുതിയ പരിശീലകനായുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബിസിസിഐ. മുഖ്യ പരിശീലകനായ രവി ശാസ്ത്രി തല്‍സ്ഥാനത്ത് തുടരാന്‍ സാധ്യതകള്‍ ഏറെയാണെങ്കിലും രണ്ട് ലോകകപ്പ് സെമി ഫൈനലില്‍ തോറ്റ ഇന്ത്യന്‍ ടീമില്‍ പുതിയ പരിശീലകനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. പല മുന്‍ ഇന്ത്യന്‍ താരങ്ങളും ഇന്ത്യയുടെ പരിശീലകസ്ഥാനത്തിനായി താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു. എന്നാല്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കെത്തുന്നതായുള്ള അഭ്യൂങ്ങളെക്കുറിച്ച് ഗാംഗുലി പറയുന്നത് ഇങ്ങനെയാണ്.

''തീര്‍ച്ചയായും ഒരുനാള്‍ ഇന്ത്യന്‍ പരിശീലകനാവും.എന്നാല്‍ അതിന് പറ്റിയ സമയം ഇതല്ല.ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവുകയെന്നത് വലിയ ഉത്തരവാദിത്തമുള്ള ജോലിയാണ്.അത് ചെയ്യാന്‍ ആഗ്രഹവുമുണ്ട്.എന്നാല്‍ അതിനുള്ള സമയം ആകുന്നതെയുള്ളു.നിലവില്‍ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ എനിക്കുണ്ട്.ഐപിഎല്‍,ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം,ടിവി കമന്ററി തുടങ്ങിയ ജോലികളുമായി ബന്ധപ്പെട്ട തിരക്കിലാണ്.അത് ആദ്യ പൂര്‍ത്തിയാക്കെട്ട.ഭാവിയില്‍ തീര്‍ച്ചയായും ഇന്ത്യയുടെ പരിശീലകനാവും''ഗാംഗുലി പറഞ്ഞു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ഉപദേശക സമിതിയിലും അംഗമായിരുന്നു. ഗാംഗുലി ഉള്‍പ്പെട്ട സംഗമാണ് രവിശാസ്ത്രിയെ പരിശീലകനായി തിരഞ്ഞെടുത്തത്.എന്നാല്‍ ഇത്തവണ കപില്‍ ദേവിന്റെയും ഗയ്കവാദിന്റെയും ശാന്ത രംഗസ്വാമിയുടെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിശീലകനെ തിരഞ്ഞെടുക്കുന്നത്. രവി ശാസ്ത്രിയെ പരിശീലകനായി നിലനിര്‍ത്തണമെന്നാണ് വിരാട് കോലിയടക്കമുള്ള മുഖ്യ താരങ്ങളുടെ അഭിപ്രായം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications