വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിക്കറ്റ് താരങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തും: സൗരവ് ഗാംഗുലി

First Priority Will Be To Look After First-Class Cricketers, says Sourav Ganguly| Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി വരുമോ? അത്യന്തം നാടകീയമായ രംഗങ്ങള്‍ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷിയാകാന്‍ ഒരുങ്ങുന്നത്. ബിസിസിഐ പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ സൗരവ് ഗാംഗുലി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്നാണ്.

ഗാംഗുലി പ്രസിഡന്റാകും

ഇന്നലെ മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ അനൗദ്യോഗിക കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പുതിയ ബിസിസിഐ ഭാരവാഹികള്‍ ആരൊക്കയായിരിക്കണമെന്ന കാര്യത്തില്‍ ഇവര്‍ ധാരണയിലെത്തിയെന്ന് സൂചനയുണ്ട്.

ഒക്ടോബര്‍ 23 -ന് നിശ്ചയിച്ചിരിക്കുന്ന ജനറല്‍ ബോഡി യോഗത്തിലാണ് പ്രസിഡന്റ് ഉള്‍പ്പെടെ പുതിയ ഭാരവാഹികള്‍ക്കായി തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ സമയവായത്തിലെത്തിയ സ്ഥിതിക്ക് സൗരവ് ഗാംഗുലി പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് പ്രാധാന്യം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരുടെ ഉന്നമനത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്ന് തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സൗരവ് ഗാംഗുലി ഇന്ന് വ്യക്തമാക്കി. മുന്‍പ് ഇക്കാര്യം സുപ്രിം കോടതി നിയോഗിച്ച ക്രിക്കറ്റ് ഭരണകാര്യ സമിതിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്റെ ആവശ്യം അവര്‍ തള്ളി. രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കായിരിക്കും കൂടുതല്‍ ശ്രദ്ധ. ഒപ്പം ക്രിക്കറ്റ് താരങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനുള്ള നടപടികളും സ്വീകരിക്കുമെന്ന് ഒരു ദേശീയ മാധ്യമത്തിനോട് സൗരവ് ഗാംഗുലി പറഞ്ഞു.

പുതിയ ഭാരവാഹികളായി ഇവരും

ഇന്നലെ മുന്‍ ബിസിസിഐ പ്രസിഡന്റുമാരായ എന്‍ ശ്രീനിവാസന്‍, അനുരാഗ് താക്കൂര്‍, മുന്‍ സെക്രട്ടറി നിരഞ്ജന്‍ ഷാ, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രസിഡന്റു സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് നിര്‍ദ്ദേശിച്ചത് ശ്രീനിവാസനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റ് സ്ഥാനം മോഹിച്ച കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ ചെയര്‍മാനാകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറിയും ഹിമാചല്‍ പ്രദേശില്‍ നിന്നും അരുണ്‍ സിങ് താക്കൂര്‍ ട്രെഷറിയുമാകുമെന്ന് വിവരമുണ്ട്.

അമിത് ഷായുമായി കൂടിക്കാഴ്ച്ച

നേരത്തെ ഗാംഗുലിയും ശ്രീനിവാസനും അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ബ്രിജേഷ് പട്ടേലിനെ ബിസിസിഐ പ്രസിഡന്റാക്കാന്‍ പിന്തുണ തേടിയാണ് ശ്രീനിവാസന്‍ അമിത് ഷായെ കണ്ടത്. ഇതേദിവസംതന്നെ പ്രസിഡന്റാകാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് ഗാംഗുലിയും അമിത് ഷായെ സന്ദര്‍ശിച്ചു. അനുരാജ് താക്കൂര്‍ ഗാംഗുലിയെയാണ് പിന്തുണച്ചത്.

കൌൺസിലിൽ

എന്തായാലും ഇന്നത്തെ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ ബിസിസിഐ അംഗങ്ങള്‍ സമവായത്തിലെത്തിയാണ് വിവരം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രെഷറി, ജോയിന്റ് സെക്രട്ടറി, ക്രിക്കറ്റേഴ്‌സ് അസോസിയേഷനില്‍ നിന്നുമൊരു പുരുഷ പ്രതിനിധി, വനിതാ പ്രതിനിധി, ഐപിഎല്‍ ഭരണ സമിതി പ്രതിനിധി, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി എന്നിവരാണ് ബിസിസിഐയുടെ ഒന്‍പതംഗ കൗണ്‍സിലിലുള്ളത്.

ഗെയ്കാവാദുണ്ട്

കോലിയെ ക്യാപ്റ്റന്‍ കിങാക്കിയത് ഈ ഗുണം... ധോണി, ഗാംഗുലി, ദ്രാവിഡ് ഇവര്‍ക്കില്ല!! - ഗംഭീര്‍

മുന്‍ ഇന്ത്യന്‍ താരം അന്‍ഷുമാന്‍ ഗെയ്ക്‌വാദാകും ക്രിക്കറ്റേഴ്‌സ് അസോസിയേഷനില്‍ നിന്നുള്ള പുരുഷ പ്രതിനിധി. ശാന്ത രംഗസാമി വനിതാ പ്രതിനിധിയും. ദില്ലി താരം സുരീന്ദര്‍ ഖന്ന ഐപിഎല്‍ ഭരണ സമിതി പ്രതിനിധിയായി കൗണ്‍സിലില്‍ കയറും.

Story first published: Monday, October 14, 2019, 12:45 [IST]
Other articles published on Oct 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X