Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റര്‍ - ബിസിസിഐ പ്രസിഡന്റ്, ബുദ്ധിമുട്ടേറിയത് ഏത്? സൗരവ് ഗാംഗുലിയുടെ ഉത്തരം ഇങ്ങനെ

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരുടെ പട്ടികയില്‍ ഇടം പിടിച്ച കളിക്കാരിലൊരാളാണ് സൗരവ് ഗാംഗുലി. സച്ചിന്‍, ലക്ഷ്മണന്‍, ദ്രാവിഡ്, സെവാഗ്, അനില്‍ കുംബ്ലെ തുടങ്ങി ഇതിഹാസ താരങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ച ഗാംഗുലി ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാവാത്ത നിരവധി അനുഭവങ്ങളും സമ്മാനിച്ചു. ആരാധകരുടെ പ്രിയ ദാദ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സ്‌പോര്‍ട്‌സ് സ്റ്റാര്‍ അക്‌സസ് അവാര്‍ഡ് നൈറ്റില്‍ ഗാംഗുലിയോട് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയും ഇതിനോടകം വലിയ പ്രചാരം നേടിയിരിക്കുകയാണ്.

ക്രിക്കറ്റ് താരം അല്ലെങ്കില്‍ ബിസിസിഐ പ്രസിഡന്റ് ഇതില്‍ ഏതാണ് ബുദ്ധിമുട്ടേറിയതെന്നാണ് ഗാംഗുലിയോട് ചോദിച്ചത്. ഇതിന് അദ്ദേഹം നല്‍കിയ മറുപടി ക്രിക്കറ്റ് താരമെന്നാണ്. സമ്മര്‍ദത്തില്‍ കളിക്കുന്നതുപോലെ ബുദ്ധിമുട്ട് മറ്റൊന്നുമില്ല.ബാറ്റ് ചെയ്യുമ്പോള്‍ ഒരവസരം മാത്രമാണ് ലഭിക്കുന്നത്. വിക്കറ്റ് നഷ്ടപ്പെടാതെ നോക്കുകയെന്നത് വളരെ പ്രയാസമാണ്. എന്നാല്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് തെറ്റുപറ്റിയാല്‍ തിരുത്തിയാല്‍ പ്രശ്‌നം തീരും-ഗാംഗുലി പറഞ്ഞു.

souravganguly-

ക്രിക്കറ്റിലെ മാറ്റങ്ങളെക്കുറിച്ച് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കറും സംസാരിച്ചു. കായിക താരങ്ങളുടെ ഫിറ്റ്‌നസാണ് മാറിയതെന്നാണ് അദ്ദേഹം പറഞ്ഞത്. പണ്ടത്തെ അപേക്ഷിച്ച് പരിക്കിന്റെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ മികച്ച കരിയര്‍ താരങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കഴിഞ്ഞ വര്‍ഷ മികച്ച ടെസ്റ്റ് ടീമിനുള്ള അവാര്‍ഡ് ഗാംഗുലി ഏറ്റുവാങ്ങി. ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിക്കുന്നതിനാലാണ് ഗാംഗുലി പുരസ്‌കാരം സ്വീകരിച്ചത്.

Story first published: Tuesday, January 14, 2020, 18:16 [IST]
Other articles published on Jan 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+