വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയുടെ റണ്ണൗട്ട് അമ്പയറുടെ പിഴവിന് പിന്നാലെയോ?; ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ

ഇന്ത്യയെ തോല്‍പ്പിച്ചത് അംമ്പയറുടെ പിഴവോ ? | Oneindia Malayalam

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യ ന്യൂസിലന്‍ഡ് സെമി മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി അര്‍ധശതകം നേടിയിരുന്നു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ധോണി പൊരുതി നേടിയ അര്‍ധശതകം തോല്‍വിയോടെ വിലയില്ലാതായി. കരിയറില്‍ അപൂര്‍വമായി സംഭവിക്കുന്ന റണ്ണൗട്ടിലൂടെയാണ് ഒടുവില്‍ താരം പുറത്താകുന്നത്. എന്നാല്‍, ധോണിയുടെ പുറത്താകല്‍ അമ്പയറുടെ പിഴവിന് തൊട്ടുപിന്നാലെയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

dhoni

മത്സരത്തിലെ 49-ാം ഓവറിലാണ് ധോണി പുറത്താകുന്നത്. ഈ ഓവര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. രണ്ടാം റണ്ണിനോടിയ ധോണിയെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കിയതോടെ ന്യൂസിലന്‍ഡ് വിജയം ഉറപ്പിച്ചു. ധോണി ഈ പന്തില്‍ രണ്ടാം റണ്ണിനായി ഓടിയത് പന്ത് നോബോള്‍ ആണെന്ന് ഉറപ്പായതിനാലാണെന്നും എന്നാല്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചില്ലെന്നുമാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

വിംബിള്‍ഡണ്‍ സെമിയില്‍ ഫെഡറര്‍ -നദാല്‍ പോരാട്ടം: ജോകോവിച്ച് ബാറ്റിസ്റ്റയ്‌ക്കെതിരെവിംബിള്‍ഡണ്‍ സെമിയില്‍ ഫെഡറര്‍ -നദാല്‍ പോരാട്ടം: ജോകോവിച്ച് ബാറ്റിസ്റ്റയ്‌ക്കെതിരെ

ധോണി റണ്ണൗട്ടാകുന്ന പന്ത് നേരിടുമ്പോള്‍ ആറ് ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിന് പുറത്തു നില്‍ക്കുന്നതായി ഗ്രാഫ്ക്‌സില്‍ കാണാം. ഇത് ശരിയാണെങ്കില്‍ ആ പന്ത് നോബോള്‍ ആയിരിക്കും. അമ്പയര്‍ ഇത് ശ്രദ്ധിച്ചിട്ടില്ലെന്നാണ് സൂചന. ധോണിയുടെ പുറത്താകലാണ് കളിയുടെ വഴിത്തിരിവായതെന്ന് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും പറഞ്ഞിരുന്നു. ധോണി മികച്ച ഫിനിഷറാണ് പലവട്ടം അത് തെളിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ധോണിയുടെ വിക്കറ്റ് നിര്‍ണായകമായെന്നും വില്യസണ്‍ പറയുന്നു.

Story first published: Thursday, July 11, 2019, 11:04 [IST]
Other articles published on Jul 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X