ദുബായ്: ഐസിസി വനിതാ ടി20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാനയ്ക്ക് കുതിപ്പ്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സ്മൃതി നാലാം റാങ്കിലെത്തി. അതേസമയം മറ്റൊരു താരം ജമീമ റോഡ്രിഗസ് ഏഴാം സ്ഥാനത്തേക്ക് വീണു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്മന് പ്രീത് കൗര്‍ ഒമ്പതാം സ്ഥാനം നിലനിര്‍ത്തി. അടുത്തിടെ സമാപിച്ച ത്രിരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനമാണ് സ്മൃതിക്ക് തുണയായത്.
ബൗളര്‍മാരില്‍ പൂനം യാദവ് ആറ് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി 12-ാം സ്ഥാനത്തായി. ഒരു സ്ഥാനം കീഴോട്ടിറങ്ങി നാലാം സ്ഥാനത്തുള്ള രാധാ യാദവ് ആണ് ഇന്ത്യന്‍ നിരയില്‍ ഒന്നാം സ്ഥാനത്ത്. ദീപ്തി ശര്‍മ അഞ്ചാം സ്ഥാനത്തുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരവും ഇടംപിടിച്ചില്ല. ഓസീസ് താരം എലിസെ പെറിയാണ് ഒന്നാം സ്ഥാനത്ത് ന്യൂസിലന്‍ഡ് താരം സോഫി ഡിവൈന്‍ രണ്ടാം സ്ഥാനത്തുണ്ട്.
ISL: ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍; എതിരാളി ബെംഗളുരു
ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന്റെ സസ്ലെ ബാറ്റ്സ് ഒന്നാം റാങ്കിലുണ്ട്. സോഫി ഡിവൈന്‍ രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയയുടെ ബെത്ത് മൂണി മൂന്നാം സ്ഥാനത്തുമാണ്. ബൗളര്‍മാരില്‍ ഓസ്ട്രേലിയയുടെ മേഗന് ഷട്ട് ആണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ഷബിനം ഇസ്മായില്‍ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ സോഫി എക്കല്‍സ്റ്റോണ്‍ മൂന്നാം സ്ഥാനത്തും നില്ക്കുന്നു.