Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മൃതി മന്ദാന ഐസിസിയുടെ ഏകദിന ടി20 ടീമില്‍ ഇടംപിടിച്ചു

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഐസിസിയുടെ ഈ വര്‍ഷത്തെ ഏകദിന, ടി20 ടീമില്‍ ഇടംപിടിച്ചു. മന്ദാന മാത്രമാണ് രണ്ട് ടീമിലും ഇടംപിടിച്ച ഏക ഇന്ത്യന്‍താരം. ഏകദിന ടീമില്‍ മന്ദാനയ്ക്ക് പുറമെ ജുലന്‍ ഗോസ്വാമി, പൂനം യാദവ്, ശിഖ പാണ്ഡെ എന്നിവരും ഉള്‍പ്പെട്ടു. ടി20യില്‍ ദീപ്തി ശര്‍മയാണ് മന്ദാനയ്‌ക്കൊപ്പം ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ താരം.

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ശ്രദ്ധേയയായ മന്ദാന ഇന്ത്യയ്ക്കായി 51 ഏകദിനങ്ങളും 66 ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റും കളിച്ചിട്ടുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റില്‍നിന്നും 3476 റണ്‍സും കണ്ടെത്തി. ടി20 ക്രിക്കറ്റിലെ ഈ വര്‍ഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഓസ്‌ട്രേലിയയുടെ അലിസ്സ ഹീലിയാണ്. ശ്രീലങ്കയ്‌ക്കെതിരെ നേടിയ 148 റണ്‍സ് ആണ് അലിസ്സയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

Smriti Mandhana

ഓസ്‌ട്രേലിയയുടെ എലിസ്സ പെറി മികച്ച ഏകദിന ക്രിക്കറ്റ് താരമായി. റെച്ചല്‍ ഹെയോയ് ഫ്‌ളിന്റ് അവാര്‍ഡും താരം സ്വന്തമാക്കി. എല്ലാ ഫോര്‍മാറ്റിലേയും മികച്ച താരത്തിനാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ഏകദിനത്തിലും ടി20യിലും ഓസ്‌ട്രേലിയന്‍ താരം മെഗ് ലെന്നിങ് ആണ് ടീം ക്യാപ്റ്റന്‍. വളര്‍ന്നുവരുന്ന താരത്തിനുള്ള അവാര്‍ഡ് നേടിയത് തായ്‌ലന്‍ഡിന്റെ ചനിദ സുട്ടിറംഗാണ്. വനിതാ ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 12 വിക്കറ്റെടുത്തിരുന്നു ചനിദ.

Story first published: Wednesday, December 18, 2019, 8:34 [IST]
Other articles published on Dec 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+