വിന്‍ഡീസിനെതിരെ തപ്പിത്തടഞ്ഞ് ജയിച്ചതിന് പിന്നാലെ ന്യൂസിലന്‍ഡിന് പിഴ ശിക്ഷ
ലണ്ടന്‍: ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ ജയിച്ച ന്യൂസിലന്‍ഡ് ടീമിന് പിഴ ശിക്ഷ. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ഐസിസി പിഴയിട്ടത്. ഐസിസി നിയമപ്രകാരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മത്സരഫീസിന്റെ 20 ശതമാനവും മറ്റു കളിക്കാര്‍ 10 ശതമാനവുമാണ് പിഴയടക്കേണ്ടത്. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ കിവീസ് 5 റണ്ണിന് ജയിച്ചിരുന്നു.
കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ രണ്ടാമത് പന്തെറിഞ്ഞ ന്യൂസിലന്‍ഡ് ഫീല്‍ഡ് വിന്യസിക്കാനും ബൗളര്‍മാരുമായി സംസാരിക്കാനും ക്യാപ്റ്റന്‍ ഏറെ സമയമെടുത്തിരുന്നു. ഇതേ കുറ്റം ഒരുതവണകൂടി ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റന് പിന്നീടുള്ള മത്സരത്തില്‍ നിന്നും വിലക്ക് ലഭിച്ചേക്കാം. ലോകകപ്പില്‍ ആറു മത്സരങ്ങളില്‍ നിന്നും 10 പോയന്റുമായി ന്യൂസിലന്‍ഡ് ആണ് മുന്നിലുള്ളത്.

വെസ്റ്റിന്‍ഡീസുമായുള്ള മത്സരത്തില്‍ ന്യൂസിലന്‍ഡ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കിവീസ് ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 286 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ക്രിസ് ഗെയ്‌ലും ബ്രാത്ത്വെയിറ്റും തകര്‍ത്തടിച്ചിട്ടും വിന്‍ഡീസ് വിജയം കൈവിട്ടത് മധ്യനിരയുടെ തകര്‍ച്ച കാരണമാണ്. ഹെറ്റ്മയറും മികച്ച പ്രകടനം നടത്തി. മത്സരത്തില്‍ വില്യംസണ്‍ സെഞ്ച്വറി നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications