വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴു മണിക്കൂര്‍ ആശുപത്രിയില്‍, ഉറങ്ങിയത് രണ്ടു മണിക്കൂര്‍ മാത്രം!! എന്നിട്ടും കസറി ജാസണ്‍ റോയ്

89 പന്തില്‍ 114 റണ്‍സുമായി റോയ് ടീമിന്റെ വിജയശില്‍പ്പിയായിരുന്നു

By Manu

നോട്ടിങ്ഹാം: പാകിസ്താനെതിരേ നടന്ന നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഹീറോയായത് ഓപ്പണര്‍ ജാസണ്‍ റോയ് ആയിരുന്നു. 89 പന്തില്‍ 114 റണ്‍സെയുത്ത റോയിയുടെ പ്രകടനമാണ് 340 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നു ജയിക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനു തന്നെയായിരുന്നു. എന്നാല്‍ തലേദിവസം ഏഴു മണിക്കൂറോളം ആശുപത്രിയില്‍ ചെലവിടുകയും രാത്രിയില്‍ കുറച്ചു സമയം മാത്രം ഉറങ്ങിയുമാണ് റോയ് വീരോചിത ഇന്നിങ്‌സ് കളിച്ചത്.

jason roy

മകള്‍ അസുഖബാധിതയായി ആശുപത്രിയില്‍ ആയതിനാല്‍ മല്‍സരത്തിന്റെ തലേദിവസം റോയ് ഭാര്യക്കൊപ്പം ആശുപത്രിയില്‍ തന്നെയായിരുന്നു. രാത്രിയിലാവട്ടെ വെറും രണ്ടു മണിക്കൂര്‍ മാത്രമാണ് താരത്തിനു ഉറങ്ങാന്‍ കഴിഞ്ഞത്. രാവിലെ തന്നെ പാകിസ്താനെതിരായ മല്‍സരത്തിനായി അദ്ദേഹം ടീമിനൊപ്പം ചേരുകയും ചെയ്യുകയായിരുന്നു. ശാരീരികമായ ഒരു ക്ഷീണവും പ്രകടിപ്പിക്കാതെയാണ് റോയ് മല്‍സരത്തില്‍ ടീമിന്റെ വിജയശില്‍പ്പിയായി മാറിയത്.

ലോകകപ്പ്: ഇന്ത്യക്കു മുട്ട് ഇടിക്കും, ഈ മൂന്നു ടീമുകളുടെ മുന്നില്‍!! അങ്കം ജയിക്കുമോ കോലിപ്പട? ലോകകപ്പ്: ഇന്ത്യക്കു മുട്ട് ഇടിക്കും, ഈ മൂന്നു ടീമുകളുടെ മുന്നില്‍!! അങ്കം ജയിക്കുമോ കോലിപ്പട?

തന്നെയും കുടുംബത്തിനെയും സംബന്ധിച്ച് വളരെ സ്‌പെഷ്യലായ ഒരു ഇന്നിങ്‌സായിരുന്നു ഇതെന്നു മല്‍സരശേഷം റോയ് പറഞ്ഞു. ഇളയ കുഞ്ഞിനാണ് അസുഖം വന്നത്. തുടര്‍ന്നു രാത്രി 1.30യ്ക്കു ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്നു. രാവിലെ 8.30 വരെ ആശുപത്രിയില്‍ തന്നെ തുടര്‍ന്നു. കുറച്ചു സമയം ഒന്നു മയങ്ങിയ ശേഷം വാം അപ്പിനായി ഗ്രൗണ്ടിലെത്തുകയായിരുന്നുവെന്നു താരം വിശദമാക്കി.

Story first published: Saturday, May 18, 2019, 16:20 [IST]
Other articles published on May 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X