വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ധോണിയുമായി തറയില്‍ കിടന്നുറങ്ങി'; പഴയ ഓര്‍മകള്‍ പങ്കുവെച്ച് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിക്കൊപ്പം മുറി പങ്കിട്ടപ്പോഴുണ്ടായ രസകരമായ സംഭവം ആരാധകരുമായി പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചാറ്റ് ഷോയിലൂടെയാണ് ഗംഭീര്‍ പഴയ ഓര്‍മകള്‍ പങ്കുവെച്ചത്. ഏകദേശം ഒരു മാസത്തോളം ഒരേ റൂം പങ്കിട്ടപ്പോള്‍ കൂടുതലും സംസാരിച്ചത് ധോണിയുടെ മുടിയെക്കുറിച്ചാണെന്നാണ് ഗംഭീര്‍ പറഞ്ഞത്.

അന്ന് ഞങ്ങള്‍ രണ്ടുപേരും ടീമില്‍ ചെറുപ്പമായിരുന്നു. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തിയ സമയം. കെനിയ. സിംബാബ് വെ പര്യടനങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചായതിനാല്‍ ഒരുപാട് സമയം ഒരുമിച്ച് പങ്കിടാന്‍ കഴിഞ്ഞു. ഒന്നര മാസത്തോളം ഒരുമിച്ച് കഴിഞ്ഞാല്‍ ഒരാളെക്കുറിച്ച് രുപാട് പഠിക്കാന്‍ നമുക്ക് സാധിക്കും. ഒപ്പമുള്ള സമയത്തെല്ലാം ധോണിയുടെ നീളന്‍ മുടിയായിരുന്നു കൂടുതലും ചര്‍ച്ചാ വിഷയം.

ആഴ്‌സനലിനെ ടോട്ടനം വീഴ്ത്തി, ലെസ്റ്ററിനെതിരേ ബോണ്‍മൗത്തിന് ഉജ്ജ്വല ജയംആഴ്‌സനലിനെ ടോട്ടനം വീഴ്ത്തി, ലെസ്റ്ററിനെതിരേ ബോണ്‍മൗത്തിന് ഉജ്ജ്വല ജയം

gambhiranddhoni

എങ്ങനെയാണ് ധോണി ഈ നീളന്‍ മുടി സംരക്ഷിക്കുന്നതെന്നായിരുന്നു പ്രധാന ചര്‍ച്ച. ഒരിക്കല്‍ ഞങ്ങള്‍ രണ്ടുപേരും തറയില്‍ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് ചെറിയ റൂമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതിനാല്‍ എങ്ങനെ ഈ റൂമിന്റെ വലുപ്പം കൂട്ടാമെന്ന് ഞങ്ങള്‍ ചിന്തിച്ചു. അതോടെ റൂമിലെ കട്ടില്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഞങ്ങള്‍ പുറത്തെടുത്തിട്ടു. എന്നിട്ട് നിലത്ത് പുതപ്പുവിരിച്ച് കിടന്നുറങ്ങി. അതെല്ലാം മനോഹരമായ ഓര്‍മകളാണ്-ഗംഭീര്‍ പറഞ്ഞു.

ധോണിയുടെ നായകത്വത്തിന് കീഴില്‍ ഏറെ നാള്‍ ഗംഭീര്‍ കളിച്ചിരുന്നു. സച്ചിനെയും സെവാഗിനെയും ഗംഭീറിനെയും ഒരുമിച്ച് കളിപ്പിക്കുന്നതില്‍ പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.അതിനാല്‍ത്തന്നെ ധോണിയുമായി പലപ്പോഴും ഗംഭീറിന് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. 2019 ലെ ലോകകപ്പ് കിരീട നേട്ടത്തില്‍ ഇന്ത്യക്കുവേണ്ടി സുപ്രധാന പ്രകടനം പുറത്തെടുക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നു. എന്നാല്‍ പലപ്പോഴും കിരീടം ധോണിയുടെ നേട്ടമായി മാത്രം പരിഗണിക്കുന്നതിനെതിരെ ഗംഭീര്‍ നേരത്തെ തന്നെ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.

കരീബിയന്‍ പടയ്ക്ക് അഭിനന്ദനപ്രവാഹം- പുകഴ്ത്തി ഇതിഹാസങ്ങള്‍, കോലിയും സെവാഗും പ്രശംസിച്ചുകരീബിയന്‍ പടയ്ക്ക് അഭിനന്ദനപ്രവാഹം- പുകഴ്ത്തി ഇതിഹാസങ്ങള്‍, കോലിയും സെവാഗും പ്രശംസിച്ചു

ഇതേ പരിപാടിയില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും ഗംഭീര്‍ പ്രതികരിച്ചു. ധോണി ഏറ്റവും ഭാഗ്യവാനായ ക്യാപ്റ്റനാണെന്നും സൗരവ് ഗാംഗുലിയുടെ അധ്വാനത്തിന്റെ ഫലമാണ് ധോണി അനുഭവിച്ചതെന്നുമാണ് ഗംഭീര്‍ പ്രതികരിച്ചത്. ധോണി ക്യാപ്റ്റനായെത്തുമ്പോള്‍ സച്ചിന്‍, സെവാഗ്, യുവരാജ് തുടങ്ങി നിരവധി പ്രതിഭകള്‍ ഇന്ത്യക്കൊപ്പമുണ്ടായിരുന്നെന്നും ഇവരെ വളര്‍ത്തി മികച്ച ഇന്ത്യന്‍ ടീമാക്കി രൂപപ്പെടുത്തിയത് ഗാംഗുലിയാണെന്നുമാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ട് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായകനാണ് ഗംഭീര്‍.

Story first published: Monday, July 13, 2020, 10:29 [IST]
Other articles published on Jul 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X