വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹഫീസിനൊപ്പം അഞ്ച് പാക് താരങ്ങളുടെ കോവിഡ് ഫലവും നെഗറ്റീവ്: പട്ടിക പുറത്തുവിട്ട് പിസിബി

കറാച്ചി: കോവിഡ് 19 വൈറസ് വ്യാപനം ലോകത്തെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കായിക മേഖലയെ ആകെ സ്തംഭിപ്പിച്ച കോവിഡ് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെയാണ് ഏറ്റവും ഒടുവിലായി മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയുടെ ഫലത്തിലെ ആശയക്കുഴപ്പംമൂലം വലിയ ആശങ്കയാണുണ്ടായത്. ആദ്യ പരിശോധനാ ഫലത്തില്‍ പല സൂപ്പര്‍ താരങ്ങള്‍ക്കുള്‍പ്പെടെ കോവിഡ് ഫലം പോസിറ്റീവായിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായും കാണപ്പെട്ടു.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) പുറത്തുവിട്ട ഏറ്റവും പുതിയ പട്ടിക പ്രകാരം മുഹമ്മദ് ഹഫീസുള്‍പ്പെടെ ആറ് താരങ്ങളുടെ കോവിഡ് ഫലം നെഗറ്റീവാണെന്ന് വ്യക്തമായി. ഹഫീസിനൊപ്പം വഹാബ് റിയാസ്, മൊഹമ്മദ് ഹസ്‌നെയ്ന്‍, ഷദാബ് ഖാന്‍, ഫഖര്‍ സമാന്‍, മൊഹമ്മദ് റിസ്വാന്‍ എന്നിവരുടെ കോവിഡ് ഫലമാണ് നെഗറ്റീവാണെന്ന് വ്യക്തമായത്. ഇതോടെ പര്യടനത്തില്‍ പങ്കെടുക്കാനും പരിശീലനം തുടരാനും ഇവര്‍ക്കു സാധിക്കും.

ക്യാച്ചിലും വിരാട് കോലി തന്നെ രാജാവ്! ലോക ക്രിക്കറ്റില ക്യാച്ച് വീരന്‍മാര്‍ക്യാച്ചിലും വിരാട് കോലി തന്നെ രാജാവ്! ലോക ക്രിക്കറ്റില ക്യാച്ച് വീരന്‍മാര്‍

mohammadhafeez

നേരത്തെ ഹഫീസിന്റെ ടെസ്റ്റ് പോസിറ്റീവാണെന്ന തരത്തില്‍ വ്യാപകമായ പ്രചാരണം നടന്നിരുന്നു. പിന്നീട് താരം തന്റെ ഫലം നെഗറ്റീവാണെന്ന തരത്തില്‍ രംഗത്തെത്തിയത് ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും ഔദ്യോഗകമായി പിസിബി ഹഫീസിന്റെ ഫലം നെഗറ്റീവാണെന്ന് അറിയിക്കുകയായിരുന്നു. 10 താരങ്ങളുടെ ഫലം പോസിറ്റീവാണെന്നാണ് നേരത്തെ പിസിബി അറിയിച്ചിരുന്നത്.

ഇപ്പോള്‍ ആറ് പേര്‍ക്ക് രോഗമില്ലെന്ന് വ്യക്തമായതോടെ നാല് പേരുടെ ഫലം പോസിറ്റീവാണെന്നും തെളിഞ്ഞിരിക്കുകയാണ്. ഹാരിസ് റൗഫ്,കാഷിഫ് ഭാട്ടി, ഹൈദര്‍ അലി, ഇമ്രാന്‍ ഖാന്‍ എന്നിവരാണ് വൈറസ് പോസിറ്റീവായ താരങ്ങള്‍. മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദിക്കും കഴിഞ്ഞിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗ വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. രോഗം ഭേദമാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും ഇംഗ്ലണ്ട് പര്യടനവുമായി മുന്നോട്ട് പോകാനാണ് പിസിബിയുടെ തീരുമാനം. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍ ക്രിക്കറ്റ് ബോര്‍ഡും ഇതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ പങ്കെടുക്കുന്ന 20 അംഗ ടീമിനെയും പിസിബി പ്രഖ്യാപിച്ചിട്ടുണ്ട്. അസര്‍ അലി നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റന്‍ ബാബര്‍ അസാം, ഇമാദ് വാസിം, ഇമാം ഉല്‍ഹഖ്, സര്‍ഫറാസ് അഹ്മദ്, യാസിര്‍ ഷാ, സൊഹൈല്‍ ഖാന്‍ തുടങ്ങിയവരെല്ലാമുണ്ട്. ഇന്ന് പാകിസ്താന്‍ ടീം ഇംഗ്ലണ്ടിലെത്തും.മൂന്ന് ടെസ്റ്റും ടി20യുമടങ്ങുന്നതാണ് പരമ്പര. കര്‍ശന സുരക്ഷയോടെ അടച്ചിട്ട സ്‌റ്റേഡിയത്തിലാവും മത്സരം നടക്കുക. മാര്‍ച്ച് 10ഓടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചത്. അതേ സമയം വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യ ശ്രീലങ്ക, സിംബാബ്‌വെ പര്യടനം റദ്ദാക്കിയിരുന്നു.

Story first published: Sunday, June 28, 2020, 9:51 [IST]
Other articles published on Jun 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X