വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആറ് ഏഴ് മാസത്തിനുള്ളില്‍ എല്ലാം സാധാരണനിലയിലാവും: സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ആറ് ഏഴ് മാസത്തിനുള്ള കാര്യങ്ങളെല്ലാം സാധാരണ നിലയിലാവുമെന്ന പ്രതീക്ഷ പങ്കുവെച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എല്ലാം സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.ലോകമാകെ സ്തംഭിച്ചിരിക്കുകയാണ്. ഇതുവരെ മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തതാണ് തിരിച്ചടി. എന്നാല്‍ ആറ് ഏഴ് മാസത്തിനുള്ള മരുന്ന് കണ്ടെത്തുമെന്ന് പ്രത്യാശിക്കാം. ക്രിക്കറ്റിനെ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമുള്ള ശ്രമങ്ങളെല്ലാം നടത്തുന്നുണ്ട്. എന്നാല്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് മുമ്പ് താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. താരങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കി രോഗം ഉല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്-ഗാംഗുലി പറഞ്ഞു.

ഗാംഗുലി

തന്റെ ക്രിക്കറ്റ് ഓര്‍മകളെക്കുറിച്ചും ഗാംഗുലി മനസ്സ് തുറന്നു.ഒരു നായകനെന്ന നേട്ടങ്ങളേക്കാളേറെ കളിക്കാരനെന്ന നിലയിലാണ് സന്തോഷിക്കുന്നത്. ചുരുക്കം ചില ആളുകള്‍ക്കാണ് 100 ടെസ്റ്റ് മത്സരം കളിക്കാന്‍ അവസരം ലഭിക്കുന്നത്. സഹതാരങ്ങളുടെ മിടുക്കുകൂടിയാണ് നേട്ടങ്ങള്‍ക്ക് പിന്നില്‍. 2002ല്‍ ലോര്‍ഡ്‌സില്‍ ജഴ്‌സി ഊരി ആഹ്ലാദം പ്രകടിപ്പിച്ചതിനെക്കുറിച്ചും ഗാംഗുലി പ്രതികരിച്ചു.

ഈ ടീമിനെ എത്രത്തോളം ആളുകള്‍ സ്‌നേഹിക്കുന്നുണ്ടോ അതുപോലെയായിരുന്നു അന്നത്തെ ഷര്‍ട്ടൂരിയുള്ള ആഹ്ലാദമെന്നും ഗാംഗുലി പറഞ്ഞു. നിലവില്‍ ബിസിസി ഐ പ്രസിഡന്റായ ഗാംഗുലി ഐസിസിയുടെ തലപ്പത്തെത്താനുള്ള സാധ്യതയേറെയാണെന്നും നിലവില്‍ റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ്

ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൂര്‍ണമെന്റുകള്‍ പുനരാരംഭിക്കാനൊരുങ്ങുകയാണ് ബിസിസിഐ. ജൂണില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം ഡിംസംബറില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനവും നടത്തുന്നുണ്ട്. ഒക്ടോബറില്‍ ആരംഭിക്കേണ്ടിയിരുന്ന പരമ്പരയാണ് ഡിസംബറിലേക്ക് മാറ്റിയത്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ബ്രിസ്ബണിലാവും നടക്കുക. രണ്ടാമത്തെ മത്സരം പിങ്ക് ബോള്‍ ടെസ്റ്റാണ്.

വിദേശ താരങ്ങളില്ലാതെ ഐപിഎല്‍ നടത്തുമോ? കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമ പറയുന്നു

വേദി

രാത്രിയും പകലുമായി നടക്കുന്ന മത്സരത്തിന് അഡലെയ്ഡാണ് വേദി. മൂന്നാം ടെസ്റ്റ് മെല്‍ബണും നാലാം ടെസ്റ്റ് സിഡ്‌നിയിലുമാണ് നടക്കുക. ജനുവരിയില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ ഓസ്‌ല്രേിയയില്‍ കളിക്കും. നിലവിലെ ടീമുകളില്‍ ഏറ്റവും ശക്തമായ രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശം ഇരട്ടിക്കും. ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കോലിയും സംഘവും കീഴടക്കിയതിന്റെ പ്രതികാരം വീട്ടാനുറച്ചാവും കംഗാരുക്കള്‍ ഇത്തവണ ഇറങ്ങുക. അന്നത്തെ ടീമില്‍ നിന്ന് കൂടുതല്‍ ശക്തമായ ടീമാണ് നിലവില്‍ ഓസീസിനൊപ്പമുള്ളത്.

എന്നെ നായകനാക്കുന്നതില്‍ ധോണി വലിയ പങ്കുവഹിച്ചു; മനസ്സ് തുറന്ന് കോലി

ഐപിഎല്‍

ഇന്ത്യയുടെ ബാറ്റിങ് നിരയും ഓസ്‌ട്രേലിയയുടെ പേസ് നിരയും തമ്മിലുള്ള പോരാട്ടത്തിനാവും പരമ്പര സാക്ഷ്യം വഹിക്കുക. സമീപകാലത്തായി മോശം ഫോമിലുള്ള കോലിക്ക് ഇത്തവണ ഓസ്‌ട്രേലിയയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. ഐപിഎല്ലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ടി20 ലോകകപ്പ് മാറ്റിവെച്ചാല്‍ ആ സമയത്തിനുള്ളില്‍ ഐപിഎല്‍ നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിദേശ താരങ്ങളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് നടത്തുക അസാധ്യമാണ്.

Story first published: Sunday, May 31, 2020, 14:05 [IST]
Other articles published on May 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X