Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മേരി കോമിനും ഒളിമ്പിക്‌സ് യോഗ്യത; എട്ട് ഇന്ത്യന്‍ താരങ്ങള്‍ ടോക്യോയിലേക്ക്

അമ്മാന്‍: ടോക്യോ ഒളിമ്പിക്‌സിനായുള്ള യോഗ്യതാ കടമ്പ കടന്ന് മേരി കോമും അമിത് പംഘലും. അമ്മാനില്‍ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍ഷിപ്പിലൂടെ എട്ട് ഇന്ത്യന്‍ താരങ്ങളാണ് ഇതുവരെയായി യോഗ്യത നേടിയത്. മേരി കോം, സിമ്രന്‍ജിത് കൗര്‍, അമിത് പംഘല്‍ എന്നിവര്‍ തിങ്കളാഴ്ച യോഗ്യത നേടി. ഞായറാഴ്ച അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ യോഗ്യത നേടിയിരുന്നു. ഇതോടെ ലണ്ടന്‍ ഒളിമ്പിക്‌സിലെ എട്ട് ബോക്‌സിങ് താരങ്ങള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു ഇന്ത്യ.

51 കിലോഗ്രാം വിഭാഗത്തില്‍ ഫിലിപ്പൈന്‍സിന്റെ ഐറിഷ് മാഗ്നോയെ 5-0 എന്ന സ്‌കോറിന് മറികടന്നാണ് മേരി കോം ഒരിക്കല്‍ക്കൂടി യോഗ്യത സ്വന്തമാക്കിയത്. 2016ലെ ഒളിമ്പിക്‌സില്‍ മേരി കോമിന് യോഗ്യത ലഭിച്ചിരുന്നില്ല. മംഗോളിയയുടെ നമുന്‍ മോംഘോറിനെ പരാജയപ്പെടുത്തി 60 കിലോഗ്രാം വിഭാഗത്തില്‍ സിമ്രന്‍ജിത്തും യോഗ്യത കരസ്ഥമാക്കി. 5-0 എന്ന സ്‌കോറിനായിരുന്നു സിമ്രന്‍ജിത്തിന്റേയും വിജയം. ഫിലിപ്പൈന്‍സിന്റെ കാര്‍ലോ പാലത്തിനെ മറികടന്നാണ് അമിത് പംഘലിന്റെ മുന്നേറ്റം. സ്‌കോര്‍ 4-1.

marrykom

കഴിഞ്ഞ ആറ് ഒളിമ്പിക്‌സുകളില്‍ നാലിലും അഞ്ചില്‍ കൂടുതല്‍പേരെ ബോക്‌സിങ്ങില്‍ മത്സരിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ 8 പേര്‍ യോഗ്യത നേടിയതാണ് റെക്കോര്‍ഡ്. ആ റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ ഇപ്പോള്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്‌സില്‍ മൂന്നുപേരാണ് ഇന്ത്യയ്ക്കായി മത്സരിക്കാന്‍ ഇറങ്ങിയത്. വികാസ് കൃഷന്‍ (75 കിലോഗ്രാം), ശിവ ഥാപ്പ (56 കിലോഗ്രാം), മനോജ് കുമാര്‍ (64 കിലോഗ്രാം) എന്നിവര്‍ റിയോയിലെ റിങ്ങിലിറങ്ങിയെങ്കിലും ഇന്ത്യയ്ക്ക് മെഡലൊന്നും ലഭിച്ചില്ല.

ഇത്തവണ വികാസ് കൃഷന്‍ (69 കിലോഗ്രാം), പൂജാ റാണി (75 കിലോഗ്രാം), സതീഷ് കുമാര്‍ (+91 കിലോഗ്രാം), ലൗലിന ബോര്‍ഗോഹെയ്ന്‍ (69 കിലോഗ്രാം), ആശിഷ് കുമാര്‍ (75 കിലോഗ്രാം) എന്നിവരാണ് യോഗ്യത നേടിയ മറ്റു താരങ്ങള്‍. മനീഷ് കൗശിക്, സച്ചിന്‍ കുമാര്‍ എന്നിവര്‍കൂടി യോഗ്യത തേടുന്നുണ്ടെന്നതിനാല്‍ പത്തുപേരെ ടോക്യോയില്‍ അയക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

Story first published: Tuesday, March 10, 2020, 10:49 [IST]
Other articles published on Mar 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+