Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏത് സാഹചര്യത്തിലും മത്സരം വിജയിക്കാമെന്ന് പഠിപ്പിച്ചത് ധോണി: ശുബ്മാന്‍ ഗില്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് താരങ്ങളെല്ലാം. യുവതാരങ്ങളെ സംബന്ധിച്ച് ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയാണ് ഐപിഎല്‍. ഇന്ത്യയുടെ വരും കാലത്തിലെ ബാറ്റിങ് കരുത്തും നിലവിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവുമായ ശുബ്മാന്‍ ഗില്‍ തന്റെ കരിയറിനെക്കുറിച്ചും മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയെക്ക് ഒപ്പമുള്ള അനുഭവങ്ങളെക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ്. ഏത് സാഹചര്യത്തിലും വിജയിക്കാമെന്ന് പഠിപ്പിച്ചത് ധോണിയാണെന്നാണ് ശുബ്മാന്‍ ഗില്‍ അഭിപ്രായപ്പെട്ടത്.

'മഹി ഭായിയോടൊത്ത് കൂടുതല്‍ ഇടപഴകാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ച കാര്യം നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ ഏത് സാഹചര്യത്തില്‍ നിന്നും നമുക്ക് മത്സരം വിജയിക്കാന്‍ സാധിക്കുമെന്നാണ്. പരിശീലനത്തിലും കഠിനാധ്വാനത്തിലും വിശ്വസിക്കുക. പിന്നോട്ടുപോകാന്‍ തയ്യാറാകാതെ ഇരിക്കുക'-ശുബ്മാന്‍ ഗില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shubmangillanddhoni

ശുബ്മാന്‍ ഗില്ലടക്കമുള്ള നിരവധി യുവതാരങ്ങള്‍ ആരാധിക്കുന്ന താരമാണ് ധോണി. പലപ്പോഴും തന്റെ സൗമ്യ സ്വഭാവമാണ് ധോണിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഏത് സാഹചര്യത്തിലും സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ ബാറ്റ് ചെയ്യാനുള്ള ധോണിയുടെ കഴിവിനെ എതിരാളികള്‍ പോലും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഐപിഎല്ലില്‍ കളി തുടരുന്നുണ്ട്. ഇത്തവണയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്ത് ധോണി തന്നെയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയാണ് ശുബ്മാന്‍ കളിക്കുന്നത്.

വരും കാല ഇന്ത്യന്‍ ടീമില്‍ ശുബ്മാന്‍ ഗില്‍ സ്ഥിര സാന്നിധ്യമാകുമെന്നുറപ്പാണ്. അണ്ടര്‍ 19 ലോകകപ്പിലൂടെ താരമായി വളര്‍ന്ന ശുബ്മാല്‍ ഐപിഎല്ലിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.മധ്യനിരയില്‍ കെകെആറിനൊപ്പം തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. ടോപ് ഓഡറിലാണ് ഗില്‍ കൂടുതല്‍ ശോഭിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ പൃത്ഥി ഷായുടെ അത്രയും അവസരം ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മുഖങ്ങളിലൊന്നും ശുബ്മാന്‍ ഗില്ലിന്റെ ആയിരിക്കും. ഇത്തവണ ഐപിഎല്ലില്‍ തിളങ്ങി അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുറച്ചാവും ഗില്‍ ഇത്തവണ ഇറങ്ങുക. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെ യുഎഇയിലാണ് ഇത്തവണത്തെ ഐപിഎല്‍ നടക്കുന്നത്.

Story first published: Friday, September 4, 2020, 16:58 [IST]
Other articles published on Sep 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+