അമ്പയറെ ഭയപ്പെടുത്തിയ ശുഭ്മാന്‍ ഗില്ലിന് പണികിട്ടി, കനത്ത പിഴ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന യുവതാരം ശുഭ്മാന്‍ ഗില്ലിന് കനത്ത പിഴ. രഞ്ജി ട്രോഫി മത്സരത്തിനിടെ അമ്പയറെ ഭീഷണിപ്പെടുത്തിയ താരത്തിന് മത്സര ഫീസിന്റെ മുഴുവനും പിഴ ശിക്ഷ നല്‍കി. മറ്റൊരു താരം ധ്രുവ് ഷോറെയ്ക്ക് മത്സരഫീസിന്റെ 50 ശതമാനമാണ് പിഴകിട്ടിയത്. പഞ്ചാബ്, ഡല്‍ഹി രഞ്ജി ട്രോഫി മത്സരത്തിനിടെ പഞ്ചാബിന്റെ താരമായ ഗില്‍ അമ്പയറുമായി തര്‍ക്കിച്ച സംഭവം വിവാദമായിരുന്നു.
മത്സരത്തില്‍ 10 റണ്‍സെടുത്തുനില്‍ക്കവെ ഗില്‍ പുറത്തായതായി അമ്പയര്‍ വിധിച്ചെങ്കിലും താരം പുറത്തുപോകാന്‍ തയ്യാറായില്ല. അമ്പയറുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് അമ്പയര്‍ ഗില്ലിനെ തുടരാന്‍ അനുവദിക്കുകയുമായിരുന്നു. ഇതോടെ ഡല്‍ഹി താരങ്ങള്‍ മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് അമ്പയര്‍മാരുമായി സംസാരിച്ചശേഷമാണ് ഡല്‍ഹി കളി തുടരാന്‍ തീരുമാനിച്ചത്.

ഡല്‍ഹി കളിക്കാരനായ ധ്രുവ് ഇതേ മത്സരത്തില്‍ ബിസിസിഐ നിയമം തെറ്റിച്ചെന്നും കണ്ടെത്തി. പഞ്ചാബിനെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത് ധ്രുവ് ആയിരുന്നു. ഇരുതാരങ്ങള്‍ക്കുമെതിരെ നടപടിയെടുത്തതായി ബിസിസിഐ അതത് അസോസിയേഷനുകളെ അറിയിച്ചിട്ടുണ്ട്. ഗില്ലിനെതിരെ കടുത്ത അച്ചടക്കനടപടിയെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍സിങ് ബേദിയും ആവശ്യപ്പെട്ടിരുന്നു. ഒരു കളിക്കാരനും കളിയേക്കാള്‍ വലുതല്ലെന്നാണ് ഗില്ലിന്റെ അഭിപ്രായം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications