കോലിയും ഡിവില്ലിയേഴ്‌സും ഹെറ്റ്മയറും; മൂവരേയും വീഴ്ത്തി ശ്രേയസ്, രാജസ്ഥാന് പൈസ വസൂല്‍
ജയ്പൂര്‍: കോടികള്‍ മുടക്കി വാങ്ങിയ ജയ്‌ദേവ് ഉനദ്കട്ടിനെ പോലുള്ള താരങ്ങളെ മോശം പ്രകടനം മൂലം പുറത്തിരുത്തേണ്ടിവന്നപ്പോള്‍ കേവലം 20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ശ്രേയസ് ഗോപാല്‍ രാജസ്ഥാന്‍ റോയല്‍സിന് മുതല്‍ക്കൂട്ടാവുകയാണ്. തുടര്‍ച്ചയായ രണ്ടാം സീസണിലും ഈ കര്‍ണാടക ലെഗ് സ്പിന്നര്‍ മാച്ച് വിന്നിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്.
കഴിഞ്ഞദിവസം ജയ്പൂരില്‍ നടന്ന മത്സരത്തില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടീം 7 വിക്കറ്റിന്റെ ജയം ആഘോഷിച്ചപ്പോള്‍ നിര്‍ണായക പ്രകടനം നടത്തിയതും ശ്രേയസ് ആണ്. നാല് ഓവറില്‍ കേവലം 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബാംഗ്ലൂരിന്റെ ഏറ്റവും മികച്ച മൂന്ന് ബാറ്റ്‌സ്മാന്മാരെ പുറത്താക്കി ശ്രേയസ് റണ്ണൊഴുക്കിന് തടയിട്ടതാണ് ടീമിന് നേട്ടമായത്.

കോലിയേയും ഡിവില്ലിയേഴ്‌സിനേയും വീഴ്ത്തി
ഇന്നേവരെ ഒരു അന്താരാഷ്ട്ര മത്സരം പോലും കളിച്ചിട്ടില്ലാത്ത ശ്രേയസ് ആണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്മാരായ വിരാട് കോലിയേയും എബി ഡിവില്ലിയേഴ്‌സിനേയും പുറത്താക്കിയത്. 2018ലും ഇരുവരെയും ഒരു മത്സരത്തില്‍ ശ്രേയസ് പുറത്താക്കിയിരുന്നു. ഇത് മൂന്നാം തവണയാണ് ശ്രേയസ് എബി ഡിവില്ലിയേഴ്‌സിനെ പുറത്താക്കുന്നത്.

ഗ്ലൂഗ്ലിലിയില്‍ വിക്കറ്റുകള്‍
ആറാമത്തെ ഓവറില്‍ പന്തെറിയാനെത്തിയ താരം തകര്‍പ്പനൊരു ഗൂഗ്ലിയിലൂടെ കോലിയുടെ മിഡില്‍സ്റ്റംമ്പ് തെറിപ്പിക്കുകയായിരുന്നു. ഗൂഗ്ലി തിരിച്ചറിയുന്നതില്‍ കോലി തീര്‍ത്തും പരാജയപ്പെട്ടു. ഇതേ രീതിയിലൊരു പന്തിലാണ് ഡിവില്ലിയേഴ്‌സും പുറത്തായത്. ഗൂഗ്ലി മനസിലാക്കാന്‍ വൈകിയ ഡിവില്ലിയേഴ്‌സ് ബൗളര്‍ക്ക് ക്യാച്ച് നല്‍കി പവലിയനിലേക്ക് മടങ്ങി.

ശ്രേയസ്സിനൊപ്പം കൃഷ്ണപ്പയും
ശ്രേയസിനൊപ്പം പന്തെറിഞ്ഞ കൃഷ്ണപ്പ ഗൗതവും മികവുകാട്ടിയതോടെ ബാംഗ്ലൂരിന് റണ്‍ കണ്ടെത്തുക ദുഷ്‌കരമായി. നാല് ഓവറില്‍ 19 റണ്‍സ് മാത്രമാണ് ഗൗതം വിട്ടുനില്‍കിയത്. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും പിടിച്ചുനിന്ന പാര്‍ഥിവ് പട്ടേല്‍(67) ടീമിന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചു. ബാംഗ്ലൂര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 19.5 ഓവറില്‍ വിജയംകണ്ടു. ജോസ് ബട്‌ലറും(59), സ്റ്റീവ് സ്മിത്തും രാജസ്ഥാനുവേണ്ടി തിളങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications