സാനിയയെ തൊട്ടു കളിക്കേണ്ട; ട്രോളിനെതിരെ പിന്തുണയുമായി സെവാഗും അക്തറും
ദില്ലി: ലോകകപ്പില്‍ പാക്കിസ്ഥാന്റെ തോല്‍വിയുടെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയിലും മറ്റും തോല്‍വിയുടെ കാരണങ്ങള്‍ തിരയുന്നതിലും ഇന്ത്യയുടെ വിജയത്തെ പുകഴ്ത്തുന്നതുമൊക്കെ തുടരുകയാണ്. പാക് താരങ്ങള്‍ക്ക് ട്രോളുകളും തെറിവിളികളും ഇപ്പോഴുമുണ്ട്. ദയവായി ചീത്തവിളിക്കരുതെന്ന് പാക് കളിക്കാര്‍ക്ക് അപേക്ഷിക്കേണ്ട അവസ്ഥയാണ്.
ഇതിനിടയില്‍ കളിക്കാരുടെ കുടുംബാംഗങ്ങള്‍ക്കുമുണ്ട് തെറിവിളിയും ട്രോളുകളും. ഇതില്‍ പ്രധാനമായും ലഭിക്കുന്നത് ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കാണ്. പാക് താരം ഷൊയബ് മാലിക്കിന്റെ ഭാര്യയായ സാനിയ ഇന്ത്യക്കാരിയായതുകൊണ്ടുതന്നെ ട്രോളുകള്‍ക്ക് ഒരു പഞ്ഞവുമില്ല. ട്രോളില്‍ മനം മടുത്ത് കലിപ്പോടെ സാനിയ ട്വിറ്ററില്‍നിന്നും അവധിയെടുത്തിട്ടുമുണ്ട്.

സാനിയയെ ട്രോളേണ്ടെന്ന് സെവാഗ്
എന്നാല്‍, സാനിയയെ ഇങ്ങനെ ട്രോളേണ്ടെന്ന നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. കളിയേയും കളിക്കാരുടെ വ്യക്തിപരമായ ജീവിതത്തേയും ബന്ധിപ്പിക്കേണ്ടെന്ന് സെവാഗ് പറഞ്ഞു. വിരാട് കോലിയുടെ കാര്യത്തില്‍ അനുഷ്‌കയെ ട്രോളിയപ്പോഴും താനിത് പറഞ്ഞിട്ടുണ്ട്. കുടുംബാംഗങ്ങലെ വെറുതെ വിടുക. കളിക്കാരെ വിമര്‍ശിക്കാം. എന്നാല്‍ കുടുംബത്തെ വെറുതെ വിടണമെന്നും സാനിയയെ പാക്കിസ്ഥാന്‍ തോല്‍വിയില്‍ തെറി പറയരുതെന്നും സെവാഗ് പറഞ്ഞു.

ആരാധകര്‍ക്കെതിരെ അക്തറും
മുന്‍ പാക് താരം ഷൊയബ് അക്തറും ആരാധകര്‍ക്കെതിരെ രംഗത്തെത്തി. എന്തിനാണ് പാക്കിസ്ഥാന്‍ തോല്‍വിയില്‍ സാനിയ മിര്‍സയെ ട്രോളുന്നതെന്ന് അക്തര്‍ ചോദിച്ചു. മാലിക് അവരുടെ ഭര്‍ത്താവാണ്. അവര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോയതിലും ഒരുമിച്ച് കണ്ടതിലും എന്താണ് തെറ്റുള്ളത്. സാനിയയ്ക്കും കുടുംബത്തിനുമെതിരെയുള്ള മോശം കമന്റുകള്‍ അനാവശ്യമാണെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

കുടുംബാംഗങ്ങള്‍ക്കൊപ്പം കളിക്കാര്‍
ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന്റെ തലേദിവസം പാക് താരങ്ങളും കുടുംബങ്ങളും ഹോട്ടലില്‍ ഡിന്നറിനെത്തിയിരുന്നു. പാക് കളിക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ പാക് താരങ്ങളുടെ ഭക്ഷണരീതി കളിക്കളത്തിലെ പ്രകടനത്തെ ബാധിച്ചിരിക്കാമെന്ന് വിമര്‍ശനമുണ്ട്. സാനിയ മിര്‍സയേയും ഒരുവിഭാഗം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ചു.

വീഡിയോയില്‍ സാനിയയുടെ മറുപടി
ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാതെയാണ് ഇത്തരമൊരു വീഡിയോ എടുത്തതെന്നും ഇത് ശരിയായില്ലെന്നും സാനിയ പറയുന്നു. ഡിന്നറിന് പോയാന്‍ എന്താണ് കുഴപ്പം. ആളുകള്‍ക്ക് ആഹാരം കഴിക്കാന്‍ അനുവാദമുണ്ടെന്നും വിഡ്ഡികള്‍ക്ക് വേറെ ജോലിയില്ലേയെന്നും സാനിയയുടെ ട്വീറ്റിലുണ്ട്. പുകവലിയും ഭക്ഷണവും പാക്കിസ്ഥാന്‍ കളിക്കാരുടെ ശാരീരിക ക്ഷമതയെ ബാധിച്ചെന്ന ആരോപണത്തിനിടെയാണ് സാനിയയുടെ മറുപടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications