Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാന്‍ കോച്ചും സെലക്ടറുമാക്കിയ മിസ്ബയെ കണക്കറ്റ് പരിഹസിച്ച് ഷൊയബ് അക്തര്‍

ദുബായ്: ക്രിക്കറ്റില്‍നിന്നും വിരമിച്ച് വര്‍ഷങ്ങളായെങ്കിലും പാക്കിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയബ് അക്തര്‍ ഇപ്പോഴും വാര്‍ത്തകളിലെ സാന്നിധ്യമാണ്. സ്വന്തമായുള്ള യു ട്യൂബ് ചാനല്‍ വഴിയും അല്ലാതെയും സമാകാലിക ക്രിക്കറ്റിനെക്കുറിച്ച് സജീവമായി അഭിപ്രായം പറയുന്ന അക്തര്‍ മാധ്യമങ്ങളില്‍ തലക്കെട്ടാകാറുമുണ്ട്. ഇപ്പോഴിതാ, പാക്കിസ്ഥാന്റെ പുതിയ പരിശീലകനും ചീഫ് സെലക്ടറുമാക്കിയ മുന്‍ താരം മിസ്ബ ഉള്‍ ഹഖിനെ കണക്കിന് പരിഹസിച്ചാണ് അക്തര്‍ എത്തിയിരിക്കുന്നത്.

ഇരട്ട റോളില്‍ ചുമതലയേറ്റ മിസ്ബയ്ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് അക്തറിന്റെ പരിഹാസവും. ഹെഡ് കോച്ചും ചീഫ് സെലക്ടറുമായി തെരഞ്ഞെടുക്കപ്പെട്ട മിസ്ബയ്ക്ക് അഭിനന്ദനമെന്ന് അക്തര്‍ അറിയിച്ചു. മിസ്ബയെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കൂടി ആക്കാത്തതിലാണ് തനിക്ക് അമ്പരപ്പെന്നും അക്തര്‍ പരിഹസിച്ചു. ഒടുവില്‍ തമാശ പറഞ്ഞതാണെന്നും മിസ്ബയ്ക്ക് അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിയുമെന്നും അക്തര്‍ പറയുന്നുണ്ട്.

aktharandmisbah

ലോകകപ്പില്‍ സെമി ഫൈനലിലെത്താതെ പുറത്തായ പാക്കിസ്ഥാന്‍ മുന്‍ പരിശീലകനെ പുറത്താക്കിയിരുന്നു. ടീമിനെ ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിശീലകനെ ചുമതലപ്പെടുത്തിയത്. അതേ വ്യക്തിയെ തന്നെ ചീഫ് സെലക്ടറുമാക്കി പിസിബി ഞെട്ടിക്കുകയും ചെയ്തു. മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖ് ആയിരുന്നു നേരത്തെ ചീഫ് സെലക്ടര്‍. ലോകകപ്പിലെ ടീമിന്റെ പേരില്‍ ഇന്‍സമാമിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയാണ് മിസ്ബയുടെ ആദ്യ വെല്ലുവിളി.

Story first published: Thursday, September 5, 2019, 16:52 [IST]
Other articles published on Sep 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+