Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് പേസര്‍ ഷുഹൈബ് അക്തര്‍ 45ന്റെ നിറവില്‍, ആശംസകളുമായി ക്രിക്കറ്റ് ലോകം

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും ഇതിഹാസ പേസറുമായ ഷുഹൈബ് അക്തറിന് ഇന്ന് 45ാം ജന്മദിനം. അസാമാന്യ പേസ് ബൗളിങ്ങുകൊണ്ട് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്ന അക്തറിന് നിരവധി താരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ജന്മദിനാശംസ അറിയിച്ചത്. ലോകത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന റെക്കോഡ് ഇപ്പോഴും അക്തറിന്റെ പേരിലാണ്. ക്രിക്കറ്റ് ഇതിഹാസങ്ങളെയടക്കം വിറപ്പിച്ച അക്തറെ 'റാവല്‍പിണ്ടി എക്‌സ്പ്രസ്' എന്ന പേരിട്ടാണ് ക്രിക്കറ്റ് ലോകം വാഴ്ത്തിയത്. 2002ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് അക്തറെ ഇതിഹാസമാക്കി മാറ്റിയ ഓവര്‍ പിറന്നത്.

തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ അക്തറിന്റെ ആ ഓവറിലെ വേഗത ഇങ്ങനെയായിരുന്നു,-153.3 കിലോമീറ്റര്‍ /അവര്‍, 158.4, 158.5, 159.5,161.3. ഓരോ പന്തിന് ശേഷവും വേഗം ഉയര്‍ത്തിയ അക്തര്‍ ഓവറിലെ അവസാന പന്തിലാണ് ലോക റെക്കോഡ് കുറിച്ച പന്തെറിഞ്ഞത്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ നിക്ക് നൈറ്റാണ് ഈ പന്തുകള്‍ നേരിട്ടത്. വിക്കറ്റ് എടുക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു റണ്‍സ് പോലും അക്തര്‍ ഈ ഓവറില്‍ വിക്കറ്റ് നല്‍കിയില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,ബ്രയാന്‍ ലാറ തുടങ്ങിയവര്‍ക്കെതിരേ മികച്ച റെക്കോഡാണ് അക്തറിനുള്ളത്.

shoaibakhtar-

അക്തറിന്റെ ജന്മദിനത്തില്‍ ഐസിസി ട്വിറ്ററിലൂടെയാണ് ആശംസ അറിയിച്ചത്. എക്കാലത്തെയും മികച്ച ഫാസ്റ്റ്ബൗളര്‍മാരില്‍ ഒരാളായ ഷുഹൈബ് അക്തറിന് ജന്മദിനാശംസകള്‍. ഇതോടൊപ്പം അക്തറിന്റെ കരിയര്‍ കണക്കുകളും ഉള്‍പ്പെടുത്തിയാണ് അക്തറിന് ഐസിസി ആശംസ അറിയിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അക്തറിന് ആശംസ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ക്രിക്കറ്റ് നിരീക്ഷകനായും അവതാരകനായും കമന്റേറ്ററായുമെല്ലാം അക്തര്‍ ഇപ്പോഴും സജീവമാണ്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിക്കുന്നവരില്‍ മുന്‍പന്തിയിലാണ് അക്തര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാക് ടീം തിരഞ്ഞെടുപ്പിനെയടക്കം അക്തര്‍ വിമര്‍ശിച്ചിരുന്നു. 1997ലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയായിരുന്നു അക്തറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ്. 46 ടെസ്റ്റില്‍ നിന്ന് 178 വിക്കറ്റും 163 ഏകദിനത്തില്‍ നിന്ന് 247 വിക്കറ്റും 15 ടി20യില്‍ നിന്ന് 19 വിക്കറ്റും വീഴ്ത്തിയിട്ടുള്ള അക്തര്‍ മൂന്ന് ഐപിഎല്ലില്‍ നിന്നായി 5 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Story first published: Thursday, August 13, 2020, 14:13 [IST]
Other articles published on Aug 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+