വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ച്ചറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഷുഹൈബ് അക്തര്‍; പെരുമാറ്റം വളരെ മോശം

കറാച്ചി: ആഷസ് ക്രിക്കറ്റ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പെരുമാറ്റം മോശമായിപ്പോയെന്ന് മുന്‍ പാകിസ്താന്‍ പേസ് ബൗളര്‍ ഷുഹൈബ് അക്തര്‍. സ്റ്റീവ് സ്മിത്തിനെ ബൗണ്‍സര്‍ എറിഞ്ഞ് വീഴ്ത്തിയിട്ടും അദ്ദേഹത്തിന് അടുത്ത് ചെല്ലാതെ തിരിഞ്ഞു നടന്നതാണ് ആര്‍ച്ചറിനെ വിവാദത്തിലാക്കിയിരിക്കുന്നു. ആര്‍ച്ചറുടെ പെരുമാറ്റം മോശമായിപ്പോയെന്നും താനായിരുന്നെങ്കില്‍ സ്മിത്തിന്റെയടുത്ത് ആദ്യം എത്തുക താനായിരിക്കുമെന്നും അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.

ബൗണ്‍സറുകള്‍ ക്രിക്കറ്റില്‍ സാധാരണമാണ്.എന്നാല്‍ ബാറ്റ്‌സ്മാന് പരിക്കേല്‍ക്കുമ്പോള്‍ ബൗളര്‍ സാമാന്യ മര്യാദ കാട്ടണം.അടുത്ത് ചെന്ന് ബാറ്റ്‌സ്മാനെ പരിശോധിക്കണം.അത്തരം ഒരു മര്യാദ ആര്‍ച്ചര്‍ കാണിച്ചില്ല. സ്മിത്തിന്റെ വേദന വകവെക്കാതെ തിരിഞ്ഞു നടക്കുകയാണ് ആര്‍ച്ചര്‍ ചെയ്തത്.ഇത് ശരിയല്ലെന്നും അക്തര്‍ കുറിച്ചു. രണ്ടാം ആഷസ് ടെസ്റ്റിന്റെ നാലാം ദിവസമാണ് വിവാദ സംഭവം.77ാം ഓവറില്‍ ആര്‍ച്ചറിന്റെ ബൗണ്‍സര്‍ സ്്മിത്തിന്റെ കഴുത്തിലാണ് കൊണ്ടത്.വേദനകൊണ്ട് പുളഞ്ഞ് ഗ്രൗണ്ടില്‍ വീണ സ്മിത്തിനടുത്തേക്ക് മറ്റ് ഇംഗ്ലണ്ട് താരങ്ങള്‍ ഓടിയെത്തിയെങ്കിലും ആര്‍ച്ചര്‍ തിരിഞ്ഞുനടക്കുകയാണ് ചെയ്തത്.

'ഫുട്‌ബോളിനെ വല്ലാതെ മിസ് ചെയ്യുന്നു'; അഭിമുഖത്തില്‍ വികാരഭരിതനായി മൗറീഞ്ഞോ'ഫുട്‌ബോളിനെ വല്ലാതെ മിസ് ചെയ്യുന്നു'; അഭിമുഖത്തില്‍ വികാരഭരിതനായി മൗറീഞ്ഞോ

shoibakthar

നേരത്തെ സ്മിത്തിന്റെ കൈക്കും ബൗണ്‍സറേറ്റിരുന്നു. കഴുത്തിന് പരിക്കേറ്റ സ്മിത്ത് രണ്ടാം ഇന്നിങ്‌സില്‍ പതിവ് ബാറ്റിങ് ഓഡറില്‍ ഇറങ്ങിയില്ല. താരത്തിന്റെ പരിക്ക് സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ടുകളൊന്നും ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടിട്ടില്ല.മൂന്നാം ടെസ്റ്റില്‍ സ്മിത്ത് കളിക്കുമോയെന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആര്‍ച്ചറുടെ അരങ്ങേറ്റ ടെസ്റ്റാണിത്.

Story first published: Monday, August 19, 2019, 9:29 [IST]
Other articles published on Aug 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X