യൂനിസ് ഖാന്‍ ഇത്തരം പ്രസ്താവനകള്‍ നല്‍കരുത്, ആര്‍ച്ചറെ ഭയക്കേണ്ട കാര്യമില്ല: ഷുഹൈബ് അക്തര്‍
കറാച്ചി: ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറെ പുകഴ്ത്തിയുള്ള പാകിസ്താന്‍ ബാറ്റിങ് പരിശീലകനും മുന്‍ നായകനുമായ യൂനിസ് ഖാന്റെ പ്രസ്താവനയ്‌ക്കെതിരേ ഷുഹൈബ് അക്തര്‍ രംഗത്ത്. യൂനിസ് ഖാന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തരുതെന്നാണ് അക്തര്‍ ആവശ്യപ്പെട്ടത്. ജോഫ്ര ആര്‍ച്ചറിന്റെ ബൗളിങ്ങിനെ ഭയക്കണമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം യൂനിസ് അഭിപ്രായപ്പെട്ടിരുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് ആര്‍ച്ചറെന്നും അദ്ദേഹത്തിന്റെ ആക്ഷന്‍ മനസിലാക്കി കളിക്കാന്‍ പ്രയാസമാണെന്നും ആര്‍ച്ചറെ പ്രതിരോധിച്ച് കളിക്കുന്നതാണ് നല്ലതെന്നുമാണ് യൂനിസ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും ആര്‍ച്ചറെ ഭയക്കേണ്ടകാര്യമില്ലെന്നുമാണ് യു ട്യൂബ് ചാനലിലൂടെ അക്തര്‍ പ്രതികരിച്ചത്. യൂനിസിന്റെ പ്രസ്താവന അദ്ദേഹം ആര്‍ച്ചറെ ഭയക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ആര്‍ച്ചറെ ഭയക്കേണ്ട യാതൊരു കാര്യവുമില്ല. ആര്‍ച്ചറെ പ്രതിരോധിച്ച് കളിക്കണമെന്ന് യൂനിസ് പറഞ്ഞു.
ഇത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തരുതെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന വിളിപ്പേരില്‍ ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന അക്തര്‍ അഭിപ്രായപ്പെട്ടു. നേരത്തെ ലോകകപ്പില്‍ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച ആര്‍ച്ചറിന്റെ ബൗളിങ് പ്രകടനത്തെയും യൂനിസ് പ്രശംസിച്ചിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പേസറാണ് അക്തര്‍. 46 ടെസ്റ്റില്‍ നിന്ന് 178 വിക്കറ്റും 163ഏകദിനത്തില്‍ നിന്ന് 247 വിക്കറ്റും 15 ടി20യില്‍ നിന്ന് 19 വിക്കറ്റും അക്തറിന്റെ പേരിലുണ്ട്. ടി20 ക്രിക്കറ്റ് ലീഗുകളിലൂടെ വളര്‍ന്നുവന്ന ആര്‍ച്ചര്‍ സമീപകാലത്തായി ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഏഴ് ടെസ്റ്റില്‍ നിന്ന് 30 വിക്കറ്റും 14 ഏകദിനത്തില്‍ നിന്ന് 23 വിക്കറ്റും ഒരു ടി20യില്‍ നിന്ന് രണ്ട് വിക്കറ്റുമാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. 21 ഐപിഎല്ലിലും അദ്ദേഹം കളിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് താരമാണ്.

നിലവില്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലാണ് പാകിസ്താന്‍ താരങ്ങളുള്ളത്. കോവിഡ് പരിശോധനയ്ക്ക് ശേഷം നിലവില്‍ നിരീക്ഷണത്തിലാണ് പാക് ടീം. 14ദിവസത്തിന് ശേഷമാവും പരിശീലനം ആരംഭിക്കുക. ആഗസ്റ്റിലും സെപ്തംബറിലുമായാണ് പരമ്പര നടക്കുന്നത്. മൂന്ന് ടെസ്റ്റും ഒരു ടി20യുമാണ് പരമ്പരയിലുള്ളത്. മിസ്ബാഹ് ഉല്‍ഹഖ് പരിശീലകനായുള്ള ടീമില്‍ മികച്ച യുവനിരയാണുള്ളത്. അസര്‍ അലിയാണ് ടീമിന്റെ ക്യാപ്റ്റന്‍.സര്‍ഫറാസ് അഹമ്മദിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയാണ് അസര്‍ അലിയെ തല്‍സ്ഥാനത്തെത്തിച്ചത്. ഏറെ അഴിച്ചുപണികള്‍ ടീമില്‍ നടത്തിയെത്തിയ പാക് ടീമിന് ഇംഗ്ലണ്ട് പരമ്പരയിലെ ജയം അനിവാര്യമാണ്. കോവിഡ് ഭീതിയെത്തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളോടെയാവും പരമ്പര നടക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications