Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിഭജനത്തിനുശേഷം പാക്കിസ്ഥാന്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നത് ആദ്യമെന്ന് അക്തര്‍; ജയിച്ചിരുന്നെങ്കിലോ?

ബര്‍മിങ്ഹാം: ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിനുശേഷം ഏറ്റവും കൂടുതല്‍ നിരാശ തോന്നിയത് പാക് ആരാധകര്‍ക്കായിരിക്കും. ഇന്ത്യ തോറ്റതില്‍ ഇന്ത്യക്കാര്‍ക്കുണ്ടാകുന്ന നിരാശയേക്കാള്‍ ഇരട്ടിയായിരിക്കും പാക് ആരാധകരുടേത്. കാരണം ലോകകപ്പില്‍ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്‍ക്ക് ഇന്ത്യയുടെ ജയം അനിവാര്യമായിരുന്നു. ഇംഗ്ലണ്ട് ജയിച്ചതോടെ അവര്‍ പോയന്റുനിലയില്‍ പാക്കിസ്ഥാനേക്കാള്‍ മുന്നിലെത്തുകയും ചെയ്തു.

shoaibakhtar

ഇന്ത്യയ്ക്ക് ജയിക്കാമായിരുന്ന കളിയായിരുന്നു അതെന്ന് മുന്‍ പാക് താരം ഷൊയബ് അക്തര്‍ പറഞ്ഞു. അഞ്ചു വിക്കറ്റ് കൈയ്യിലുണ്ടായിട്ടും അവസാന ഓവറുകളില്‍ ഇന്ത്യയുടേത് മെല്ലെപ്പോക്കായായിരുന്നു. ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്നത് വിഭജനത്തിന് ശേഷം ഇതാദ്യമായിരിക്കും. ഇത്തരമൊരു അവസരത്തില്‍ ഇന്ത്യയെ കളി ജയിപ്പിക്കുന്നതാരം പാക്കിസ്ഥാന്‍കാരുടെ ഹീറോ ആയി മാറിയേനെയെന്നും അക്തര്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ 337 എന്ന സ്‌കോറിന് 31 അകലെവെച്ച് ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. ജയം പാക്കിസ്ഥാന് അനുകൂലമാകുമെന്നതിനാല്‍ ഇന്ത്യ ജയിക്കാനായി കളിച്ചില്ലെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ വഖാര്‍ യുനിസും ആരോപിച്ചിട്ടുണ്ട്. അവസാന അഞ്ച് ഓവറില്‍ ബാറ്റ് ചെയ്ത എംഎസ് ധോണി, കേദാര്‍ ജാദവ് എന്നിവര്‍ കളി പതുക്കെയാക്കിയതായാണ് ആക്ഷേപം. ബംഗ്ലാദേശിനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും കളിക്കാനിറങ്ങുന്ന ഇന്ത്യയ്ക്ക് മധ്യനിര ബാറ്റ്‌സ്മാന്മാരുടെ മെല്ലെപ്പോക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്.

Story first published: Monday, July 1, 2019, 17:23 [IST]
Other articles published on Jul 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+