Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കശ്മീരും കീഴടക്കി മുന്നോട്ട് പോകും; പ്രകോപന വീഡിയോയുമായി അക്തര്‍, വിമര്‍ശനം ശക്തം

മൊഹാലി: ലോകക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പാകിസ്താന്‍ പേസര്‍ ഷുഹൈബ് അക്തര്‍. തന്റെ അതിവേഗം കൊണ്ടാണ് അക്തര്‍ ആരാധക ഹൃദയങ്ങളെ കീഴടക്കിയിരുന്നത്. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന പേരിട്ട് ക്രിക്കറ്റ് ലോകം വാഴ്ത്തിയ അക്തറിന് ഇന്ത്യയിലും ആരാധകര്‍ കുറവല്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യാ വിരുദ്ധ പരാമര്‍ശത്തിലൂടെ വിവാദത്തില്‍ പെട്ടിരിക്കുകയാണ് മുന്‍ പാക് പേസര്‍. അക്തര്‍ നേരത്തെ നടത്തിയ ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്ന് വന്നിരിക്കുന്നത്.

പാകിസ്താന്‍ തീവ്രവാദികള്‍ ഇന്ത്യക്കെതിരേ നടത്തുന്ന യുദ്ധമാണ് ഖസ്വാ ഇ ഹിന്ദ്. ഇതിനുവേണ്ടിയാണ് അക്തര്‍ സംസാരിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സമാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. 'ഖസ്വാ ഇ ഹിന്ദ് നടക്കുമെന്ന് ഞങ്ങളുടെ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുണ്ട്. അറ്റോക്കിന്‍ നദി രണ്ട് തവണ രക്തത്താല്‍ ചുവന്ന കളറാവും. അഫ്ഗാന്‍ സൈന്യം അറ്റോക്കിനിലെത്തും. പിന്നീട് എത്തുന്ന വലിയ സംഘങ്ങള്‍ ചേര്‍ന്ന് കശ്മീര്‍ കീഴക്കും. എന്നിട്ട് അവര്‍ മുന്നോട്ട് തന്നെ പോകും'-വീഡിയോയില്‍ അക്തര്‍ പറഞ്ഞു.

shoaibakhtar

ഭീകര സംഘടകള്‍ ആളുകളെ കൂട്ടാന്‍ നടത്തുന്നതിനായി ഉപയോഗിക്കുന്ന രീതിയിലാണ് അക്തറിന്റെ സംസാരം. പൊതുവേ ഇന്ത്യയിലെ താരങ്ങളെയും ആരാധകരെയും ഇഷ്ടപ്പെടുന്ന ആളാണ് അക്തര്‍. ഇന്ത്യയുടെ മത്സരങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും നിലപാടുകള്‍ വ്യക്തമാക്കുകയും അദ്ദേഹം ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരമൊരു പ്രതികരണം അക്തറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ ട്വിറ്ററില്‍ ഉള്‍പ്പെടെ വൈറലായിക്കഴിഞ്ഞു. വിരമിക്കലിന് ശേഷം അവതാരകനായും യു ട്യൂബ് ചാനലിലൂടെയും സജീവമായി അദ്ദേഹം ആരാധകരുമായി സംവദിക്കാറുണ്ട്. എന്നാല്‍ വിവാദ വീഡിയോ സംബന്ധിച്ച് ഇതുവരെ അക്തര്‍ പ്രതികരിച്ചിട്ടില്ല.

നേരത്തെ പാകിസ്താന്‍ സൈന്യത്തില്‍ ചേരുകയെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്നും സൈന്യത്തിനുവേണ്ടി മരിക്കാന്‍ തയ്യാറാണെന്നും അക്തര്‍ പറഞ്ഞിരുന്നു. എന്തായാലും അക്തറിന്റെ തുറന്ന് പറച്ചില്‍ ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ സംഭവം കൂടുതല്‍ ചര്‍ച്ചക്ക് വഴി തുറക്കുമെന്ന കാര്യം ഉറപ്പാണ്. നേരത്തെ ഷാഹിദ് അഫ്രീദിയാണ് ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കൂടുതലും വിവാദം സൃഷ്ടിച്ചിരുന്നത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനുമായി എല്ലാ കായിക മത്സരങ്ങളും ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Story first published: Friday, December 25, 2020, 15:12 [IST]
Other articles published on Dec 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+