Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ അഫ്ഗനോട് തോറ്റിരുന്നെങ്കിലോ?; ഒത്തുകളി സൂചനയുമായി അക്തര്‍

ലണ്ടന്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ അവസാന ഓവറില്‍ കഷ്ടിച്ച് രക്ഷപ്പെട്ടതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ പാക് താരം ഷൊയബ് അക്തര്‍. ഇന്ത്യയുയര്‍ത്തിയ 224 റണ്‍സിന് 11 റണ്‍സ് അകലെ അഫ്ഗാന്‍ ഇടറിവീഴുകയായിരുന്നു. മുഹമ്മദ് നബി ഒറ്റയ്ക്ക് പോരാടിയെങ്കിലും അവസാന ഓവറില്‍ ഇന്ത്യ കളി ജയിച്ചു.

പാക്കിസ്ഥാനെതിരെ വലിയ മാര്‍ജിനില്‍ ജയിച്ചശേഷമായിരുന്നു ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ മോശം പ്രകടനം കാഴ്ചവെച്ചത്. ബാറ്റിങ്ങില്‍ വിരാട് കോലി മാത്രമാണ് തിളങ്ങിയത്. എംഎസ് ധോണി ഉള്‍പ്പെടെയുള്ളവര്‍ക്ക് റണ്‍നിരക്ക് ഉയര്‍ത്തി ബാറ്റുവീശാന്‍ കഴിയാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ കളിയെക്കുറിച്ചുള്ള വിലയിരുത്തലുകളുമായി എത്തിയിരിക്കുകയാണ് അക്തര്‍.

മത്സരം തോറ്റിരുന്നെങ്കിലോ

മത്സരം തോറ്റിരുന്നെങ്കിലോ

ഈ മത്സരം ഇന്ത്യ തോറ്റിരുന്നെങ്കില്‍ അത് വലിയ രീതിയിലുള്ള സംശയത്തിന് ഇടയാക്കുമായിരുന്നെന്ന് അക്തര്‍ പറഞ്ഞു. വ്യാപകമായ രീതിയില്‍ ടീമിനെതിരെ വിമര്‍ശനവും തെറ്റായ വാര്‍ത്തകളും പ്രചരിക്കുകമായിരുന്നു. വാര്‍ത്തകള്‍ പൊലിപ്പിക്കാനായി കാത്തിരിക്കുകയാണ് ആളുകള്‍. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യ തോറ്റിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും അക്തര്‍ പറയുന്നുണ്ട്.

ധോണിക്ക് വിമര്‍ശനം

ധോണിക്ക് വിമര്‍ശനം

മത്സരം ഒത്തുകളിച്ചതാണെന്നുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചേക്കുമെന്ന സൂചനയാണ് അക്തര്‍ തരുന്നത്. ഇന്ത്യയുടെ മോശം പ്രകടനത്തിനുനേരെ മുന്‍ പാക് താരം വിമര്‍ശനം ഉന്നയിച്ചു. എംഎസ് ധോണിക്ക് വേണ്ടവിധം ബാറ്റ് ചെയ്യാനായില്ലെന്ന് അക്തര്‍ പറഞ്ഞു. മത്സരത്തില്‍ 52 പന്തുകള്‍ നേരിട്ട ധോണിക്ക് 28 റണ്‍സ് മാത്രമായിരുന്നു നേടാനായത്. ഇതിനെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കറും പ്രതികരിച്ചിരുന്നു.

ഇന്ത്യ പാഠം പഠിക്കണം

ഇന്ത്യ പാഠം പഠിക്കണം

പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ഉണ്ടായിരുന്നതായി അക്തര്‍ സമ്മതിച്ചു. എന്നാല്‍, കൂടുതല്‍ ഡോട്ട് ബോളുകള്‍ വഴങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് തുറന്നുകാട്ടപ്പെട്ട മത്സരം കൂടിയാണിത്. ഇന്ത്യ കളിജയിച്ചത് എന്തായാലും ആശ്വാസകരമാണ്. അഫ്ഗാനെതിരായ മത്സരം ഇന്ത്യന്‍ നിരയ്ക്കുള്ള മുന്നറിയിപ്പാണെന്നും അക്തര്‍ വ്യക്തമാക്കി.

Story first published: Monday, June 24, 2019, 15:46 [IST]
Other articles published on Jun 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+