കറാച്ചി: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള പാകിസ്താന് ടീം തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് മുന്‍ പാക് ഇതിഹാസ പേസര്‍ ഷുഹൈബ് അക്തര്‍. 20 അംഗ പാക് ടീമില്‍ 22 പേസര്മാരെന്നാണ് അക്തര്‍ പാക് ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. 'എന്താണെന്ന് അറിയില്ല,അവര്‍ 20 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇതില്‍ 22 പേരും പേസര്‍മാരാണ്. അവരില്‍ ആരൊക്കെയാണ് കളിപ്പിക്കുകയെന്ന് നമുക്ക് നോക്കാം.
ക്യാപ്റ്റന്റെയും മാനേജ്മെന്റിന്റെയും തീരുമാനത്തെ ആശ്രയിച്ചിരിക്കും അത്. പിച്ച് എങ്ങനെയെന്ന് മനസിലാക്കാതെയാണ് മാനേജ്മെന്റിന്റെ നടപടി. എങ്ങോട്ടാണ് പോകുന്നതെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. ടീം തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് എങ്ങോട്ടാണ് പോകുന്നതെന്ന ബോധ്യം വരുന്നത്. അതുവരെ ഒന്നും അറിയില്ല.'-അക്തര്‍ പറഞ്ഞു.
ഇംഗ്ലണ്ട് എന്ന 'വന്‍ശക്തി'; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ചരിത്ര നിമിഷങ്ങളിലൂടെ
പരമ്പരയുടെ വിജയത്തിന് മാനസിക ഒരുക്കം നിര്‍ണ്ണായകമാണ്. ജയത്തിനാണോ അതോ സമനിലയ്ക്കോ പോകുന്നതെന്ന കാര്യം മനസ്സില്‍ ഉറപ്പിക്കണം. അത് അവര്‍ ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. ഏതൊക്കെ ഫാസ്റ്റ് ബൗളര്‍മാരാണ് കളിക്കേണ്ടതെന്ന് ക്യാപ്റ്റനും കോച്ചുമാണ് തീരുമാനിക്കേണ്ടത്. അസര്‍ അലിയുടെ ക്യാപ്റ്റന്‍സി ഇതിന് മുമ്പ് കണ്ടിട്ടില്ല. ടീം ലിസ്റ്റിലെ പേസര്‍മാരെ നോക്കിയ ശേഷം വിജയിക്കാനാണോ പദ്ധതിയിടുന്നതെന്ന് പറയാമെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. നസീം ഷായും ഷഹിന്‍ ഷാ അഫ്രീദിയും പേസര്‍മാരായി ടീമിലുണ്ടാകും.
ധോണിയെ അനുകരിച്ച് പന്ത്, ഹെലികോപ്റ്റര്‍ ഷോട്ട് വൈറല്‍- വീഡിയോ
മറ്റ് രണ്ടുപേര്‍ ആരാണെന്ന് തിരഞ്ഞെടുക്കലാണ് മാനേജ്മെന്റിന് മുന്നിലുള്ള വലിയ വെല്ലുവിളി. സൊഹൈല്‍ ഖാന് പരിശീലന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ മൊഹമ്മദ് അബ്ബാസിനെ തഴയുക എളുപ്പമല്ല. പ്ലേയിങ് ഇലവനെ നിശ്ചയിക്കുക വലിയ വെല്ലുവിളിയാണ്. തോറ്റാല്‍ വലിയ വിമര്‍ശനം നേരിടേണ്ടി വരും. റാഷിദ് ലത്തീഫ്,യാസിര്‍ ഷാ എന്നിവരാവും സ്പിന്‍ നിരയില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.
പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന്റെ വിലക്ക് മൂന്ന് വര്‍ഷത്തില്‍ നിന്ന് 18മാസമായി വെട്ടിക്കുറച്ചു
മികച്ച സ്പിന്നര്‍മാരുടെ അഭാവം ഇംഗ്ലണ്ടിനുണ്ട്. അതിനാല്‍ യാസിര്‍ ഷായെപ്പോലൊരു സ്പിന്നര്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന രീതിയില്‍ ഇംഗ്ലണ്ട് പിച്ചൊരുക്കാന്‍ സാധ്യത കുറവാണ്. പേസിനെ തുണയ്ക്കുന്ന രീതിയില്ത്തന്നെയാവും പിച്ചൊരുക്കുക. ഫ്ളാറ്റ് പിച്ചൊരുക്കാന്‍ ഇംഗ്ലണ്ട് തയ്യാറാവുമെന്ന് തോന്നുന്നില്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ പരമ്പരയ്ക്കായി പാകിസ്താന് ടീം ഇംഗ്ലണ്ടിലാണുള്ളത്. അവര്‍ പരിശീലന മത്സരം കളിക്കുന്നുണ്ട്.ഓഗസ്റ്റ് അവസാനമാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ടെസ്റ്റും ടി20യുമാണ് പരമ്പരയിലുള്ളത്.