Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീട്ടിലെത്തിയാല്‍ ശിഖര്‍ ധവാന് അടുക്കളപ്പണി; സെലിബ്രിറ്റികള്‍ കണ്ടു പഠിക്കണം

ദില്ലി: വീട്ടിലെ ജോലികള്‍ അത് വീട്ടുകാരിയുടെ ചുമതലയാണ് എന്ന നിലപാടാണ് പൊതുവെ പുരുഷന്‍മാര്‍ക്കുള്ളത്. വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് എന്തായിത്ര പണിയെന്ന് അത്ഭുതപ്പെടുന്ന ഭര്‍ത്താക്കന്‍മാരും ചുരുക്കമല്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഗബ്ബര്‍ ശിഖര്‍ ധവാന്‍ ആ കൂട്ടത്തിലൊന്നും വരില്ല. മെല്‍ബണില്‍ താമസിക്കുന്ന ഭാര്യ അയേഷ മുഖര്‍ജിക്ക് നല്ലൊരു ഭര്‍ത്താവും, കുട്ടികളുടെ നല്ലൊരു പിതാവുമാകാന്‍ ധവാന്‍ എപ്പോഴും ശ്രദ്ധിക്കുന്നു.

shikhar

അയേഷയുടെ അടുത്തെത്തുമ്പോള്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് പോലുള്ള പണികളെല്ലാം താരമാണത്രേ ചെയ്യുന്നത്. വീട്ടില്‍ പറ്റാവുന്ന പണികളെല്ലാം ചെയ്തുകൊടുക്കാറുമുണ്ടെന്ന് ധവാന്‍ ചാറ്റ്‌ഷോയില്‍ വ്യക്തമാക്കി. 2012-ലാണ് ഇദ്ദേഹം അയേഷയെ വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹത്തില്‍ അയേഷയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്. തനിക്ക് ഗബ്ബറെന്ന പേര് ലഭ്യമാക്കിയ കബഡി സ്റ്റൈല്‍ ആഘോഷത്തിന്റെ കഥയും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ പങ്കുവെച്ചു.

ഓസ്‌ട്രേലിയയില്‍ ഷെയിന്‍ വാട്‌സന്റെ ക്യാച്ചെടുത്തപ്പോഴാണ് ഇത് സംഭവിക്കുന്നത്. കബഡി കളിക്കുന്നത് കാണാന്‍ ഏറെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ക്യാച്ച് എടുക്കുമ്പോള്‍ അത്തരം ഒരു ആഘോഷം നടത്തിയെന്ന് മാത്രം. ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ കാണികളും ഈ ആഘോഷം പ്രതീക്ഷിക്കുന്നുണ്ട്, 32കാരന്‍ വിശദീകരിക്കുന്നു.

സിയറ്റ് അവാര്‍ഡ്‌സില്‍ ഈ വര്‍ഷത്തെ മികച്ച അന്താരാഷ്ട്ര ബാറ്റ്‌സ്മാന്‍ അവാര്‍ഡ് ധവാന് ലഭിച്ചിരുന്നു. ഐപിഎല്ലിലും ധവാന്റെ ബാറ്റില്‍ നിന്നും റണ്ണൊഴുകി. 16 മത്സരങ്ങളില്‍ നിന്നും 497 റണ്ണാണ് ധവാന്‍ നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഇദ്ദേഹം.

Story first published: Sunday, June 3, 2018, 9:46 [IST]
Other articles published on Jun 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+