Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധവാന്റെ പരിക്ക് തിരിച്ചടിയാകുമെന്ന് ഇന്ത്യയ്ക്ക് ആശങ്ക; ഓപ്പണറായി മറ്റൊരു താരം

ലണ്ടന്‍: ഐസിസി ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക് ആശങ്കയുണ്ടാക്കുന്നു. മൂന്നാം മത്സരത്തില്‍ വ്യാഴാഴ്ച ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിനിടയില്‍ ധവാന്റെ പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷയെങ്കിലും ചൊവ്വാഴ്ച നടക്കുന്ന സ്‌കാനിങ്ങിനുശേഷമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂ.

shikhar dhawan

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഞായറാഴ്ച നടന്ന മത്സരത്തിലാണ് ധവാന് പരിക്കേറ്റത്. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ ബൗണ്‍സര്‍ കൊണ്ട ധവാന്‍ വേദന കടിച്ചമര്‍ത്തി സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു. പിന്നീട് താരം ഫീല്‍ഡില്‍ ഇറങ്ങിയതുമില്ല. ധവാന് പകരം കളത്തിലിറങ്ങിയ രവീന്ദ്ര ജഡേജ തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ തിളങ്ങുകയും ചെയ്തു. ന്യൂസിലന്‍ഡിനെതിരെ ധവാന് വിശ്രമം അനുവദിച്ചേക്കുമെന്ന സൂചനയുണ്ട്.

അങ്ങിനെവന്നാല്‍ ലോകേഷ് രാഹുല്‍ ആയിരിക്കും ഓപ്പണര്‍ ആയി ഇറങ്ങുക. രാഹുലിന്റെ നാലാം നമ്പറില്‍ വിജയ് ശങ്കറിനെ കളിപ്പിച്ചേക്കും. വിജയ് നേരത്തെ ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം നടത്തിയെന്നതും അനുകൂല ഘടകമാണ്. ഒരു ബൗളറുടെ അധിക സേവനം ലഭിക്കുകകൂടി ചെയ്യും. ദിനേഷ് കാര്‍ത്തിക്കും പരിഗണനയിലുണ്ട്. ജൂണ്‍ 16ന് ഇന്ത്യ പാക്കിസ്ഥാന്‍ നടക്കുന്നതിനാല്‍ ധവാന് വിശ്രമം അനുവദിക്കാന്‍ സാധ്യതയേറെയാണ്.

Story first published: Tuesday, June 11, 2019, 12:06 [IST]
Other articles published on Jun 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+