Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധവാന്‍ പുല്ലാങ്കുഴല്‍ വിദഗ്ദന്‍,രഹാനെ കരാട്ടെ മാസ്റ്റര്‍, ക്രിക്കറ്റ് താരങ്ങളുടെ മറ്റ് കഴിവുകള്‍ ഇതാ

ക്രിക്കറ്റ് താരങ്ങളില്‍ പലരും മറ്റ് മേഖലയിലും കഴിവ് തെളിയിച്ചവരാണ്. എന്നാല്‍ പലര്‍ക്കും ഇക്കാര്യം അറിയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പല താരങ്ങളും തന്നെ വിവിധ മേഖലകളില്‍ മികവ് കാട്ടിയ ശേഷമാണ് ക്രിക്കറ്റിലേക്ക് എത്തിയത്. ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണറായ ശിഖര്‍ ധവാന്‍ പുല്ലാങ്കുഴല്‍ വായിക്കുന്നതില്‍ മികവ് കാട്ടുമ്പോള്‍ യുസ് വേന്ദ്ര ചഹാല്‍ ചെസ് മാസ്റ്ററായിരുന്നു. ഇത്തരത്തില്‍ ചില സൂപ്പര്‍ ക്രിക്കറ്റ് താരങ്ങളും അവരുടെ മറ്റ് മേഖലയിലെ കഴിവും അറിയാം.


ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

പുല്ലാങ്കുഴല്‍ നന്നായി വായിക്കുന്നയാളാണ് ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ശ്രീലങ്കന്‍ പരമ്പരയില്‍ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. ധവാന്റെ പുല്ലാങ്കുഴലിലെ മികവ് പല തവണ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വി ഷായുടെ സംഗീതത്തിന് ധവാന്‍ പുല്ലാങ്കുഴല്‍ വായിക്കുന്ന വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാല്‍ ചെസ്സില്‍ മികവ് തെളിയിച്ചിട്ടുള്ള താരമാണ്. സ്‌കൂള്‍ തലം മുതല്‍ ചെസ്സ് കളിച്ചിരുന്ന ചഹാല്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ലോക ചെസ് ഫെഡറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പേരുള്ള ഇന്ത്യന്‍ ചെസ് താരങ്ങളില്‍ ചഹാലിന്റെ പേരുമുണ്ട്. ഈ അടുത്ത് വിശ്വനാഥന്‍ ആനന്ദുമായി ചാരിറ്റി ചെസ് മത്സരത്തില്‍ ചഹാല്‍ പങ്കെടുത്തിരുന്നു.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പൊതുവെ ശാന്തനായ താരമാണ്. ആക്രമണോത്സുകത കാട്ടാതെ കളത്തില്‍ ശാന്തതയോടെ നില്‍ക്കാന്‍ എപ്പോഴും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റിന് ഉടമയാണ് അദ്ദേഹം. 50 ഇഷ്ടികകള്‍ കൈകൊണ്ട് ഉടക്കുകയും 50 താരങ്ങളെക്കൊണ്ട് വയറില്‍ പഞ്ച് ചെയ്യിക്കുകയും ചെയ്ത് അദ്ദേഹം ഫിറ്റ്‌നസ് തെളിയിച്ചിട്ടുണ്ട്.

ആന്‍ഡ്രൂ ഫ്‌ളിന്റോഫ്

ആന്‍ഡ്രൂ ഫ്‌ളിന്റോഫ്

മുന്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ് കിക്ക് ബോക്‌സര്‍ കൂടിയാണ്. 2012ലാണ് അദ്ദേഹം പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് വരവറിയിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ അമേരിക്കയുടെ റിച്ചാര്‍ഡ് ഡൗസണെ പരാജയപ്പെടുത്താനും ഫ്‌ളിന്റോഫിനായിട്ടുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ സജീവമായതിന് പിന്നാലെ ബോക്‌സിങ്ങില്‍ നിന്ന് തല്‍ക്കാലത്തേക്ക് അദ്ദേഹം പിന്മാറുകയായിരുന്നു.

മാത്യു ഹെയ്ഡന്‍

മാത്യു ഹെയ്ഡന്‍

മുന്‍ ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ നല്ലൊരു കുക്കാണെന്നതാണ് കൗതുകകരമായ കാര്യം. കളിക്കളത്തിലെ ബൗളര്‍മാരുടെ അന്തകനായ ഹെയ്ഡന്റെ ക്രിക്കറ്റിന് ശേഷമുള്ള പ്രധാന വിനോദം പാചകം ചെയ്യലാണ്. പാചക കോഴ്‌സില്‍ സര്‍ട്ടിഫിക്കറ്റും അദ്ദേഹത്തിനുണ്ട്. കൂടാതെ പാചക ബുക്ക് ഹെയ്ഡന്‍ എഴുതിയിട്ടുമുണ്ട്. സര്‍ഫിങ്ങിലും ഹെയ്ഡന്‍ മികവ് കാട്ടിയിട്ടുണ്ട്.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും മുന്‍ നായകനും പരിശീലകനുമെല്ലാമാണ് അനില്‍ കുംബ്ലെ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ക്രിക്കറ്റിന് ശേഷം അനില്‍ കുംബ്ലെ ഏറ്റവും കൂടുതല്‍ മികവ് തെളിയിച്ചത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലാണ്. താനെടുത്ത ചിത്രങ്ങള്‍ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

കപില്‍ ദേവ്

കപില്‍ ദേവ്

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ് ഗോള്‍ഫ് താരമാണ്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് കിരീടം നേടിത്തന്ന നായകനാണ് കപില്‍. എന്നാല്‍ ഇടവേളയില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ കളിച്ചിരുന്നത് ഗോള്‍ഫാണ്. സീനിയര്‍ അമേയ്ച്ചര്‍ ടൂര്‍ണമെന്റുകളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്.പ്രൊഫഷണല്‍ ഗോള്‍ഫ് ടൂര്‍ ഓഫ് ഇന്ത്യയുടെ ബോര്‍ഡ് മെമ്പര്‍ കൂടിയാണ് അദ്ദേഹം.

Story first published: Friday, July 16, 2021, 15:20 [IST]
Other articles published on Jul 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+