വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളങ്ങിയിട്ടും ദേശീയ ടീമിലിടമില്ല; സെലക്ടര്‍മാര്‍ക്കെതിരേ സൗരാഷ്ട്ര താരം

ന്യൂഡല്‍ഹി: മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സൗരാഷ്ട്ര താരം ഷെല്‍ഡോന്‍ ജാക്‌സണ്‍.സൗരാഷ്ട്രയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഷെല്‍ഡോണിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50നടുത്ത് ശരാശരിയുണ്ടെങ്കിലും ഇന്ത്യ എ ടീമിലേക്ക് പോലും പരിഗണിക്കാത്തതാണ് താരത്തെ ചൊടിപ്പിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഷെല്‍ഡോണിന്റെ പ്രതികരണം.

ഇന്ത്യന്‍ ദേശീയ ടീമില്‍ കളിക്കാനുള്ള മാനദണ്ഡം എന്തെന്ന് മനസിലാകുന്നില്ല. ചെറിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് ബിസിസിഐയ്ക്കുള്ളത്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനം സെലക്ടര്‍മാര്‍ പരിഗണിക്കുന്നില്ലെന്ന എന്നതാണ് വാസ്തവം.അവസാന സീസണില്‍ രഞ്ജി ട്രോഫിയുടെ ഫൈനലില്‍ സൗരാഷ്ട്ര കളിച്ചു. എന്നാല്‍ ഒരു താരം പോലും ഇന്ത്യന്‍ ടീമില്‍ കളിക്കുന്നില്ല.ഇന്ത്യ എ ടീമില്‍ പോലും ഒരാള്‍ക്കും അവസരമില്ല.ഇതില്‍ നിന്ന് വ്യക്തമാകുന്നത് രഞ്ജി ട്രോഫി കളിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ്.

നാലാം ആഷസ് ടെസ്റ്റ്: ഇംഗ്ലണ്ട് വിക്കറ്റുവേട്ട തുടങ്ങി, സ്മിത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓസ്‌ട്രേലിയനാലാം ആഷസ് ടെസ്റ്റ്: ഇംഗ്ലണ്ട് വിക്കറ്റുവേട്ട തുടങ്ങി, സ്മിത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓസ്‌ട്രേലിയ

sheldonjackson

അവസാന അഞ്ച് വര്‍ഷത്തിനിടെ മൂന്ന് ഫൈനല്‍ സൗരാഷ്ട്ര കളിച്ചെങ്കിലും ഒരു താരത്തിന് പോലും ദേശീയ ടീമില്‍ അവസരം ലഭിക്കാത്തത് നീതികേടാണ്.ആരെയും ചോദ്യം ചെയ്യുകയല്ല.എന്നാല്‍ സെലക്ഷന്‍ സുതാര്യമാകണം-ഷെല്‍ഡോണ്‍ കുറിച്ചു. 32കാരനായ താരം 66 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 49.23 ശരാശരിയില്‍ 4825 റണ്‍സും 47 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്ന് 1686 റണ്‍സും 47 ട്വന്റി20കളില്‍ നിന്നായി 793 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Thursday, September 5, 2019, 8:56 [IST]
Other articles published on Sep 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X