തന്റെ സല്യൂട്ട് അനുകരിച്ച ഷമിക്ക് ഹിന്ദിയില്‍ മറുപടി പറഞ്ഞ് ഷെല്‍ഡന്‍ കോട്രെല്‍
മാഞ്ചസ്റ്റര്‍: ഇത്തവണ ലോകകപ്പില്‍ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയ വിക്കറ്റ് ആഘോഷം വെസ്റ്റിന്‍ഡീസിന്റെ ഷെല്‍ഡന്‍ കോട്രെലിന്റേതാണ്. വിക്കറ്റ് നേടിയാല്‍ പട്ടാളക്കാരെ അനുകരിച്ച് ഉഗ്രനൊരു സല്യൂട്ടാണ് കോട്രെലിന്റെ രീതി. ഇത് ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രശംസപിടിച്ചുപറ്റി. പലരും ഈ ആഘോഷം അനുകരിച്ചു തുടങ്ങിയിട്ടുമുണ്ട്.
കഴിഞ്ഞദിവസം വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് കളിക്കളത്തില്‍ ഈ സല്യൂട്ട് ആദ്യമായി അനുകരിച്ചത്. കോട്രെല്‍ പുറത്തായപ്പോള്‍ ഷമി സെല്യൂട്ട് നല്‍കി താരത്തെ അനുകരിക്കുകയായിരുന്നു. നേരത്തെ ഷമിയുടെ വിക്കറ്റ് നേടിയത് കോട്രെല്‍ ആയിരുന്നു. ഇന്ത്യ ബൗളറെ റണ്ണൊന്നുമെടുക്കുന്നതിന് പുറത്താക്കിയ കോട്രെല്‍ സല്യൂട്ട് നല്‍കി ആഘോഷിക്കുകയും ചെയ്തു.

കോട്രെലിനെ അനുകരിച്ച് ഷമി
കോട്രെലിന്റെ സല്യൂട്ട് ആഹ്ലാദ പ്രകടനത്തെ ഷമി പരിഹസിച്ചതാണെന്ന ആരോപണം ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. പലരും ഷമിയെ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍, വിഷയത്തില്‍ യാതൊരു പരാതിയുമില്ലെന്നാണ് ഇപ്പോള്‍ കോട്രെലിന്റെ പ്രതികരണം. മാത്രമല്ല, അത് തമാശരൂപേണ കാണാന്‍ വിന്‍ഡീസ് പേസര്‍ തയ്യാറാുകയും ചെയ്തതോടെ ഇതുസംബന്ധിച്ച വിവാദത്തിനും അവസാനമായി.

ഷമിക്ക് കോട്രെലിന്റെ മറുപടി
ഷമിയുടെ സല്യൂട്ടിന് ഹിന്ദിയിലാണ് കോട്രെല്‍ മറുപടി നല്‍കിയത്. നല്ല തമാശയാണത് എന്നും മികച്ച പന്തേറായിരുന്നെന്നും കോട്രെല്‍ പറഞ്ഞു. കൂടാതെ അനുകരണം തനിക്ക് ലഭിക്കുന്ന ബഹുമതിയാണന്ന് ഹിന്ദിയില്‍ പറയുകകൂടി ചെയ്തു കോട്രെല്‍. കോട്രെലിന്റെ നിലപാടിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടിയും ഉയര്‍ന്നു. ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും കോട്രെല്‍ ഉള്‍പ്പെടെയുള്ള വിന്‍ഡീസ് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്.

സല്യൂട്ടിന് പിന്നലെ കഥ
കോട്രെല്‍ തന്റെ സല്യൂട്ടിന്റെ പിന്നിലുള്ള കഥ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രൊഫഷണലി ഒരു സൈനികനാണ് കോട്രെല്‍. സല്യൂട്ട് ചെയ്യുന്നത് ജമൈക്കന്‍ ഫോഴ്‌സിനുള്ള ബഹുമാനമാണ്. ഓരോ വിക്കറ്റ് വീഴ്ത്തിയാലും താനിത് ചെയ്യും. സൈനിക പരിശീലനത്തിന്റെ ഭാഗമായി ആറുമാസം ഇത് ചെയ്തതാണെന്നും കോട്രെല്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications