അനുഗ്രഹം തേടി രവിശാസ്ത്രിയും കളിക്കാരും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍
തിരുവനന്തപുരം: വെസ്റ്റീന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രിയും കളിക്കാരും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. രവി ശാസ്ത്രിക്കൊപ്പം ശിഖര്‍ ധവാനും ഉമേഷ് യാദവുമുണ്ടായിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് മൈതാനത്ത് വ്യാഴാഴ്ചയാണ് ഇന്ത്യ വിന്‍ഡീസ് മത്സരം.

ബുധനാഴ്ച വൈകിട്ടാണ് ശാസ്ത്രിയും ശിഷ്യന്മാരും ക്ഷേത്രത്തിലെത്തിയത്. ഇവിടെവെച്ച് പരമ്പരാഗത വേഷമണിഞ്ഞ മൂവരും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രവി ശാസ്ത്രി ഇതാദ്യമായല്ല 16-ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ലോക പ്രശസ്തമായ ക്ഷേത്രത്തിലെത്തിയത്. ന്യൂസിന്‍ഡിനെതിരായ ടി20 മത്സരത്തിന് ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തിയപ്പോഴും ശാസ്ത്രി ക്ഷേത്രത്തിലെത്തിയിരുന്നു.
തിരുവനന്തപുരത്ത് 30 വര്‍ഷത്തിനുശേഷമാണ് ഒരു ഏകദിന മത്സരം ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. നേരത്തെ വെസ്റ്റിന്‍ഡീസിനെതിരെ ഇവിടെ നടന്ന മത്സരത്തില്‍ ഇന്ത്യ 9 വിക്കറ്റിന് ജയിച്ചിരുന്നു. അന്ന് രവി ശാസ്ത്രിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ ടീമും വിന്‍ഡീസ് ടീമും തിരുവനന്തപുരത്തെത്തിയത്. ഇരു ടീമുകളും മൈതാനത്ത് പരിശീലനവും നടത്തി. നിലവില്‍ 2-1 എന്ന നിലയില്‍ ഇന്ത്യ പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അവസാനത്തെ മത്സരം ജയിച്ച് പരമ്പര നേടാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ പരമ്പര സമനിലയിലാക്കാനാണ് വെസ്റ്റിന്‍ഡീസിന്റെ ശ്രമം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications