Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡിആര്‍എസിനെ ധോണിയും സച്ചിനും ആദ്യം എതിര്‍ത്തത് നിരാശപ്പെടുത്തി; ശശി തരൂര്‍

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളിലൊന്നാണ് ഡിആര്‍എസ് സംവിധാനം. അംപയറുടെ തീരുമാനത്തെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനപരിശോധിക്കാനുള്ള അവസരം ടീമുകള്‍ക്ക് ലഭിക്കുന്ന സംവിധാനമാണ് ഡിആര്‍എസ്. ക്രിക്കറ്റില്‍ ഏറെ ഗുണകരമായി മാറിയ ഡിആര്‍എസിനെ സച്ചിന്‍ ടെണ്ടുല്‍ക്കറും എം എസ് ധോണിയും ആദ്യ സമയത്ത് എതിര്‍ത്ത് വളരെ നിരാശപ്പെടുത്തിയിരുന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ശശി തരൂര്‍.

സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. 'സാങ്കേതിക വിദ്യയുടെ വലിയ ആരാധകനാണ് ഞാന്‍. തുടക്കം മുതല്‍ ഡിആര്‍എസിനെ പിന്തുണയ്ക്കുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും എം എസ് ധോണിയുടെ ഡിആര്‍എസിനോട് വിയോജിപ്പ് പ്രകടിപ്പിച്ചത് ഏറെ നിരാശപ്പെടുത്തി. ക്രിക്കറ്റ് കണ്ടിരുന്ന സമയത്തെല്ലാം ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ചിന്തിച്ചിരുന്നു'-ശശി തരൂര്‍ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഡിആര്‍എസ് ഇല്ലാതെ ഇനി ചിന്തിക്കാന്‍ സാധിക്കില്ലെന്നും എത്ര തെറ്റുകളാണ് ഡിആര്‍എസിലൂടെ തിരുത്തപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

msdhoniandshashitharoor

'ഡിആര്‍എസ് സുപ്രധാനമായ കണ്ടുപിടുത്തമാണ്. ഡിആര്‍എസ് ഇല്ലാതെ അന്താരാഷ്ട്ര ക്രിക്കറ്റിനെ വീണ്ടും കാണാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. തെറ്റായ ഒരുപാട് തീരുമാനങ്ങളെ തിരുത്താന്‍ ഡിആര്‍എസ് കാരണമായി. കൂടാതെ കാണികള്‍ക്ക് കൂടുതല്‍ ആകാംക്ഷയും ആവേശവും ഇത് നല്‍കുന്നുണ്ട്. ആരാധകരിലെ ആകാംക്ഷ ഉയര്‍ത്താന്‍ ഡിആര്‍എസില്‍ ഇനിയും മാറ്റങ്ങള്‍ കൊണ്ടുവരാവുന്നതാണ്'-ശശി തരൂര്‍ പറഞ്ഞു.

ഡിആര്‍എസിന്റെ തുടക്ക സമയത്ത് പല സൂപ്പര്‍ താരങ്ങളും ഈ സംവിധാനത്തെ എതിര്‍ത്തിരുന്നു. കാരണം ഡിആര്‍എസ് വരുന്നതിലൂടെ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യപ്പെടുമെന്നും അത് ക്രിക്കറ്റിന്റെ രസത്തെ ഇല്ലാതാക്കുമെന്നുമാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ സങ്കല്‍പ്പങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ ഡിആര്‍എസ് സംവിധാനത്തിനായി. പലപ്പോഴും ഡിആര്‍എസ് വഴി മത്സരത്തിന്റെ ഫലം തന്നെ മാറി മറിയാറുണ്ട്.

ആദ്യം ഡിആര്‍എസിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ധോണി ഡിആര്‍എസ് സംവിധാനത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച നായകന്മാരില്‍ ഒരാളാണ്. അതേ സമയം നിലവിലെ നായകന്‍ വിരാട് കോലി ഡിആര്‍എസിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുവര്‍ണ്ണ കാലഘട്ടം മുതല്‍ക്കെ ഈ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഇനിയും സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ പേരിനൊപ്പം ഉണ്ടായേനെ. നോ ബോള്‍,എല്‍ബി,പന്തിന്റെ ഹൈറ്റ് എന്നിവയാണ് പ്രധാനമായും ഡിആര്‍എസിലൂടെ പരിശോധിക്കുന്നത്. ഇപ്പോള്‍ എല്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിലും ഡിആര്‍എസ് ഭാഗമാണ്.

Story first published: Friday, September 4, 2020, 11:42 [IST]
Other articles published on Sep 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+