വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെറ്റ്‌സില്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പാക് ബൗളറാര്; ഷെയ്ന്‍ വാട്‌സണ്‍ വെളിപ്പെടുത്തുന്നു

കറാച്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ലീഗ് ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണ് ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍. ലോക ക്രിക്കറ്റിലെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലെ മുന്‍നിരക്കാരില്‍ ഉള്‍പ്പെട്ട വാട്‌സണ്‍ നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഖ്വാട്ട ഗ്ലാഡിയേറ്റേഴ്‌സിനുവേണ്ടി പാഡണിയുന്ന വാട്‌സണ്‍ തന്നെ നെറ്റ്‌സില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച പാകിസ്താന്‍ ബൗളറാരെന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

പിഎസ്എല്ലിലെ സഹതാരമായ മൊഹമ്മദ് ഹസ്‌നൈന്റെ ബൗളിങ്ങാണ് നെറ്റ്‌സില്‍ നേരിടാന്‍ പ്രയാസമെന്നാണ് വാട്‌സണ്‍ പറഞ്ഞത്. നെറ്റ്‌സില്‍ അദ്ദേഹത്തിനെ നേരിടുക തനിക്ക് വലിയ പ്രയാസമാണ്. ഭാവിയുള്ള താരമാണെന്നും വാട്‌സണ്‍ യുവതാരത്തെ പുകഴ്ത്തി.മുന്‍ പാക് പേസ് ഇതിഹാസം വസിം അക്രം തന്റെ ബാല്യകാലം മുതലുള്ള ഹീറോയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന്റെ ലോകകപ്പ് ടീമില്‍ ഹസ്‌നൈനും ഇടം പിടിച്ചിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. പാകിസ്താന്റെ ഭാവി വാഗ്ദാനങ്ങളുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് ഹസ്‌നൈന്‍.

 'നന്നായി കലക്കി ഒരുഗ്ലാസ് കൂടി എടുക്കട്ടെ മോനെ...' അമ്മയോടൊപ്പം ടിക് ടോക് ചെയ്ത് സഞ്ജു 'നന്നായി കലക്കി ഒരുഗ്ലാസ് കൂടി എടുക്കട്ടെ മോനെ...' അമ്മയോടൊപ്പം ടിക് ടോക് ചെയ്ത് സഞ്ജു

shanewatson

ഓസീസ് ടീമില്‍ നിന്ന് വിരമിച്ചെങ്കിലും തകര്‍പ്പന്‍ പ്രകടനമാണ് വാട്‌സണ്‍ കാഴ്ചവെക്കുന്നത്. പിഎസ്എല്ലിലെ കൂടുതല്‍ റണ്‍സുള്ള താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് വാട്‌സണ്‍. 37 മത്സരത്തില്‍ നിന്ന് 1114 റണ്‍സാണ് അദ്ദേഹം നേടിയത്. 38കാരനായ താരം ഇത്തവണത്തെ ഐപിഎല്ലിലും കളിക്കുന്നുണ്ട്. 134 ഐപിഎല്‍ കളിച്ചിട്ടുള്ള താരം 3575 റണ്‍സും 92 വിക്കറ്റും നേടിയിട്ടുണ്ട്.

Story first published: Thursday, February 20, 2020, 9:14 [IST]
Other articles published on Feb 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X