Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രിയപ്പെട്ട ക്യാപ്റ്റന്‍മാര്‍ ആരൊക്കെ? ഷെയ്ന്‍ വാട്‌സണിന്റെ പട്ടികയില്‍ രണ്ട് ഇന്ത്യക്കാര്‍

കറാച്ചി: തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍മാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഓസ്‌ട്രേലിയന്‍ താരങ്ങളായ ഷെയ്ന്‍ വോണും റിക്കി പോണ്ടിങ്ങും മികച്ച ക്യാപ്റ്റന്‍മാരാണെന്ന് അഭിപ്രായപ്പെട്ട വാട്‌സണ്‍ ഇന്ത്യന്‍ താരങ്ങളായ എം എസ് ധോണിയും രാഹുല്‍ ദ്രാവിഡും മികച്ച നായകന്മാരാണെന്ന് പറഞ്ഞു. ഓസ്‌ട്രേലിയന്‍ ടീമിനൊപ്പമുള്ള കരിയറില്‍ പോണ്ടിങ്ങിന് കീഴില്‍ വാട്‌സണ്‍ കളിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കവെയാണ് വോണിന്റെ കീഴില്‍ വാട്‌സണ്‍ കളിച്ചത്. ഐപിഎല്ലില്‍ ദ്രാവിഡിനൊപ്പവും താരം കളിച്ചിട്ടുണ്ട്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടിയാണ് വാട്‌സണ്‍ കളിക്കുന്നത്. ധോണിയാണ് ചെന്നൈയുടെ നായകന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാട്‌സണ്‍ ലീഗ് ക്രിക്കറ്റുകളില്‍ ഇപ്പോഴും സജീവമാണ്. 134 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 31.09 ശരാശരിയില്‍ 3575 റണ്‍സാണ് വാട്‌സണ്‍ നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

shanewatson

117 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 92 ഐപിഎല്‍ വിക്കറ്റുകളും വാട്‌സണിന്റെ പേരിലുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നിവര്‍ക്കുവേണ്ടിയും വാട്‌സണ്‍ കളിച്ചിട്ടുണ്ട്. ഓസീസ് ജഴ്‌സിയില്‍ 59 ടെസ്റ്റില്‍ നിന്നും 3731 റണ്‍സും 75 വിക്കറ്റും 190 ഏകദിനത്തില്‍ നിന്ന് 5757 റണ്‍സും 168 വിക്കറ്റും 58 ടി20യില്‍ നിന്ന് 1462 റണ്‍സും 1187 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ബിഗ്ബാഷ് ലീഗില്‍ സജീവമായിരുന്ന വാട്‌സണ്‍ കഴിഞ്ഞ സീസണോടെ ബിഗ്ബാഷ് ലീഗില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സിഡ്‌നി തണ്ടേഴ്‌സിനുവേണ്ടി കളിച്ചുന്ന വാട്‌സണ്‍ 1014 റണ്‍സും 19 വിക്കറ്റുമായി അവരുടെ ടോപ് സ്‌കോററായിരുന്നു. 2016ലാണ് തന്റെ 14 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ വാട്‌സണ്‍ വിരാമമിട്ടത്.

Story first published: Monday, March 9, 2020, 8:55 [IST]
Other articles published on Mar 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+