വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ അങ്കത്തിനൊരുങ്ങി വാട്‌സണ്‍; ബി പി എല്‍ ടീമുമായി കരാറൊപ്പിട്ടു

ധാക്ക: മുന്‍ ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കും.ഖുലാന ടൈറ്റാന്‍സിനുവേണ്ടിയാവും വാട്‌സണ്‍ കളത്തിലിറങ്ങുക. വാട്‌സണുമായി കരാറിലെത്തിയ വിവരം ഖുലാന ടൈറ്റാന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ''വാട്‌സണുമായി കരാറിലെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹം ചാമ്പ്യനായ കളിക്കാരനാണ്. പരിചയസമ്പന്നനായ അദ്ദേഹത്തിന്റെ സാന്നിധ്യം ഖുലാന ടൈറ്റാന്‍സിനെ കിരീടത്തിലേക്കെത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ക്ലബ്ബ് മാനേജിങ് ഡയറക്ടര്‍ ഖാസി ഇനാം അഹ്മദ് പറഞ്ഞു.

watson

ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗില്‍ ഖുലാന ടൈറ്റാന്‍സിനുവേണ്ടി കളിക്കുന്നതില്‍ സന്തോഷമുണ്ട്. നേരത്തെ മുതല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് അവസരം ലഭിച്ചത്. നിരവധി പ്രഗത്ഭരായ കളിക്കാര്‍ ബി.പി.എല്‍ കളിക്കുന്നുണ്ട്. അതിന്റെ ഭാഗമാവാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം-വാട്‌സണ്‍ പ്രതികരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാട്‌സണ്‍ ലീഗ് ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടിയാണ് വാട്‌സണ്‍ കളിച്ചത്. അവസാന സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ വാട്‌സണ് സാധിച്ചിരുന്നില്ല.

ഇംഗ്ലണ്ടിന്റെ ലോകകപ്പ് കോച്ച് ബെയ്‌ലിസ്സിനെ റാഞ്ചി ഹൈദരാബാദ്; ഐപിഎല്‍ കിരീടം ലക്ഷ്യംഇംഗ്ലണ്ടിന്റെ ലോകകപ്പ് കോച്ച് ബെയ്‌ലിസ്സിനെ റാഞ്ചി ഹൈദരാബാദ്; ഐപിഎല്‍ കിരീടം ലക്ഷ്യം

ഓസ്‌ട്രേലിയക്കുവേണ്ടി 59 ടെസ്റ്റില്‍ നിന്ന് 3731 റണ്‍സും 75 വിക്കറ്റും 190 ഏകദിനത്തില്‍ നിന്ന് 5757 റണ്‍സും 168 വിക്കറ്റും 58 ട്വന്റി20യില്‍ നിന്ന് 1462 റണ്‍സും 48 വിക്കറ്റും വാട്‌സണ്‍ നേടിയിട്ടുണ്ട്. 134 ഐ പി എല്ലില്‍ നിന്ന് 3575 റണ്‍സും 92 വിക്കറ്റുമാണ് വാട്‌സണിന്റെ സമ്പാദ്യം. ഡിസംബര്‍ ആദ്യ ആഴ്ചയിലാവും ബി പി എല്‍ ആരംഭിക്കുക.

Story first published: Friday, July 19, 2019, 8:22 [IST]
Other articles published on Jul 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X